ചൈനയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയ അണ്ടർസെക്രട്ടറി

Wait 5 sec.

പ്രതിരോധ-സുരക്ഷാ മേഖലകളിൽ കുവൈത്തും ചൈനയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയ അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. അബ്ദുല്ല മെഷാൽ അൽ സബാഹ്  .ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്ഥാപക ദിനത്തിന്റെ 99-ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പരസ്പര ബഹുമാനം, ക്രിയാത്മകമായ സംഭാഷണം, മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുകയെന്ന പൊതു ലക്ഷ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് കുവൈത്തും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മുന്നേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് കൂടുതൽ കരുത്ത് പകരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.Also Read: തിരുവനന്തപുരം ലോക് ഭവനിലേക്ക് നാളെ എസ്എഫ്ഐയുടെ അവകാശപത്രിക മാർച്ച്കുവൈത്ത് സൈനിക മേധാവിയുടെ പ്രതിനിധിയും ആർട്ടിലറി വിഭാഗം കമാൻഡറുമായ ബ്രിഗേഡിയർ ജനറൽ ഫൈസൽ അൽ അജീൽ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.Kuwaiti Defense Ministry Undersecretary says strategic partnership with China will be further strengthenedThe post ചൈനയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയ അണ്ടർസെക്രട്ടറി appeared first on Kairali News | Kairali News Live.