സ്ത്രീകളുടെ രാത്രി യാത്രസുരക്ഷിതമാക്കാനായി കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ് സര്‍വീസ്

Wait 5 sec.

തിരുവനന്തപുരം | സ്ത്രീകളുടെ രാത്രി യാത്രസുരക്ഷിതമാക്കാനായി കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി സി പി ജോണ്‍ നിര്‍വഹിക്കും. ഫാസ്റ്റ് ലിങ്ക് ബസ്സില്‍ യാത്ര സൗജന്യമായിരിക്കില്ല.സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പിങ്ക് ബസ് ആദ്യ സര്‍വീസ് തമ്പാനൂര്‍ മുതല്‍ ടെക്‌നോപാര്‍ക്ക് വരെ ആയിരിക്കും. വൈകുന്നേരം ആറ് മുതല്‍ രാത്രി 10.45 വരെ ആണ് സര്‍വീസ് ഉണ്ടാകുക.ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനമായ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടു. ഈ സര്‍വീസില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയാണ്. പദ്ധതിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ 30 കോടി രൂപ പ്രതിമാസം അധികം നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. Content Highlights:KSRTC launches Pink Bus service to ensure safe night travel for women. Transport Minister C P John will inaugurate the service in Thiruvananthapuram tomorrow. Operating between Thampanoor and Technopark from 6 PM to 10:45 PM, the service is part of the government 100 day action plan.