കുവൈത്തിന്റെജനസംഖ്യ 53 ലക്ഷം കടന്നു; ആകെ ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാർ

Wait 5 sec.

കുവൈത്തിലെ ആകെ ജനസംഖ്യ 2026 ജൂൺ അവസാനത്തോടെ 53.1 ലക്ഷമായി ഉയർന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 15.6 ലക്ഷം സ്വദേശികളും (30 ശതമാനം) 37.4 ലക്ഷം പ്രവാസികളും (70 ശതമാനം) ഉൾപ്പെടുന്നു.പ്രവാസി സമൂഹത്തിൽ 10.6 ലക്ഷം പേരുമായി ഇന്ത്യക്കാർ ഏറ്റവും വലിയ വിഭാഗമായി തുടരുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാരാണ്. 6.7 ലക്ഷം പേരുമായി ഈജിപ്തുകാർ രണ്ടാം സ്ഥാനത്തും 3.33 ലക്ഷം ബംഗ്ലാദേശികൾ മൂന്നാം സ്ഥാനത്തുമാണ്. തുടർന്ന് ഫിലിപ്പീൻസ് (2.26 ലക്ഷം), സിറിയ (2.01 ലക്ഷം), ശ്രീലങ്ക (1.97 ലക്ഷം), നേപ്പാൾ (1.87 ലക്ഷം), സൗദി അറേബ്യ (1.56 ലക്ഷം), പാകിസ്ഥാൻ (1.06 ലക്ഷം) എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്.രാജ്യത്തെ തൊഴിൽശക്തി 32.64 ലക്ഷം പേരാണെന്നും ഇത് ആകെ ജനസംഖ്യയുടെ 61 ശതമാനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 28 ലക്ഷം പേർ പ്രവാസികളാണ്, അതായത് തൊഴിൽശക്തിയുടെ 75 ശതമാനവും വിദേശ തൊഴിലാളികളാണ്. തൊഴിൽശക്തിയിൽ 28.8 ശതമാനം പങ്കുമായി ഇന്ത്യക്കാർ ഒന്നാം സ്ഥാനത്താണ്. ഈജിപ്തുകാർ 14.6 ശതമാനവും, സ്വദേശികൾ 14.2 ശതമാനവും പങ്കുവഹിക്കുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാരിൽ 30.7 ശതമാനവും ഇന്ത്യക്കാരാണ്. അതേസമയം, സർക്കാർ മേഖലയിലെ ജീവനക്കാരിൽ 74.7 ശതമാനവും സ്വദേശികളാണ്.സ്വദേശികളുടെ തൊഴിൽപങ്കാളിത്ത നിരക്ക് 32 ശതമാനമാണ്. തൊഴിൽ രംഗത്തുള്ള സ്വദേശി പുരുഷന്മാരുടെയും സ്ത്രീകളുടെയും പങ്ക് 50 ശതമാനം വീതമാണ്.Also Read: ചൈനയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയ അണ്ടർസെക്രട്ടറിരാജ്യത്ത് 8.83 ലക്ഷം ഗാർഹിക തൊഴിലാളികളുണ്ടെന്നും ഇത് ആകെ തൊഴിൽശക്തിയുടെ 27 ശതമാനമാണെന്നും പി.എ.സി.ഐ. അറിയിച്ചു. ഗാർഹിക തൊഴിലാളികളിൽ 57.7 ശതമാനം സ്ത്രീകളാണ്. ഈ മേഖലയിലും 39 ശതമാനം പങ്കുമായി ഇന്ത്യക്കാരാണ് ഏറ്റവും വലിയ വിഭാഗം.പുരുഷന്മാരാണ് കുവൈത്തിലെ ജനസംഖ്യയിൽ ഭൂരിപക്ഷം. ആകെ ജനസംഖ്യയിൽ 32.1 ലക്ഷം പേർ (60 ശതമാനം) പുരുഷന്മാരും 21 ലക്ഷം പേർ (40 ശതമാനം) സ്ത്രീകളുമാണ്. കൂടാതെ, രാജ്യത്തെ ആകെ ജനസംഖ്യയുടെ 81 ശതമാനമായ 42.8 ലക്ഷം പേർ തൊഴിൽപ്രായത്തിലുള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.The post കുവൈത്തിന്റെ ജനസംഖ്യ 53 ലക്ഷം കടന്നു; ആകെ ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാർ appeared first on Kairali News | Kairali News Live.