തിരുവനന്തപുരം | തെറ്റ് തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി സി പി എം വിപുലീകൃത സംസ്ഥാന സമിതി സെപ്റ്റംബറില്‍ നടക്കും. സപ്റ്റംബര്‍ 11,12,13 തീയതികളിലായി കോഴിക്കോടായിരിക്കും യോഗം. ജില്ലാ കമ്മിറ്റി ഓഫീില്‍ ചേരുന്ന സംസ്ഥന സമിതി വിപുലീകൃത യോഗത്തില്‍ ഏരിയ സെക്രട്ടറിമാരെ പങ്കെടുപ്പിക്കണോ എന്നത് സംസ്ഥാന സമിതി തീരുമാനിക്കും.നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് സ്വീകരിക്കേണ്ട തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് വിശാല സംസ്ഥാന സമിതി ചേരുന്നത്. തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയ കഴിഞ്ഞ സംസ്ഥാന സമിതിയില്‍ തന്നെ വിശാല സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനുള്ള തീരുമാനം എടുത്തിരുന്നു. അത് ഓഗസ്റ്റ് രണ്ടാം വാരം നടത്താനായിരുന്നു അന്നത്തെ ധാരണ. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും മറ്റ് തിരക്കുകളും പരിഗണിച്ചുകൊണ്ടാണ് വിപുലീകൃത സംസ്ഥാന സമിതി സെപ്റ്റംബറില്‍ ചേരാന്‍ ധാരണയായിരിക്കുന്നത്.നിലവിലുള്ള സംസ്ഥാന സമിതി അംഗങ്ങളോടൊപ്പം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേരുന്നതാണ് വിപുലീകൃത സംസ്ഥാന സമിതിയോഗം. ഈ യോഗത്തില്‍ ഏരിയ സെക്രട്ടറിമാരെക്കൂടി പങ്കെടുപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതില്‍ നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി തീരുമാനമെടുക്കും. Content Highlights:The extended state committee meeting of CPM will be held in Kozhikode on September 11, 12, and 13. The meeting aims to discuss corrective measures following the assembly election defeat. The state committee will decide on including area secretaries in the meeting.