കൊച്ചി കോർപ്പറേഷൻസോണല്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിവിജിലന്‍സ്

Wait 5 sec.

കൊച്ചി കോർപ്പറേഷൻ്റെ ഫോര്‍ട്ട്കൊച്ചി സോണല്‍ ഓഫീസില്‍ വിജിലന്‍സിൻ്റെ മിന്നല്‍ പരിശോധന. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് വിജിലന്‍സ് സംഘം സോണല്‍ ഓഫീസിലെത്തിയത്. ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി സോണല്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.Also Read: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്‌ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് എല്‍.ഡി.എഫ്‌ മാര്‍ച്ച്‌എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് പരിശോധന നടന്നത്. പരിശോധനയുടെ ഭാഗമായി ഏതാനും ഫയലുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാത്രി വൈകിയും പരിശോധന തുടർന്നു.to be updated…The post കൊച്ചി കോർപ്പറേഷൻ സോണല്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ് appeared first on Kairali News | Kairali News Live.