ഉന്മാദം സിനിമയുടെ ഭാഗമായതിനെ കുറിച്ച് നടി ലിജോമോൾ. ഷാഹി കബീറിന്റെ തിരക്കഥ എന്നതാണ് തന്നെ ഉന്മാദത്തിലേക്ക് ആകർഷിച്ച ആദ്യ ഘടകം. തന്റെ പല മുൻസിനിമകളും പോലെ വലിയ ഇമോഷണൽ ബാഗേജ് ഉള്ള ഒരു കഥാപാത്രമായിരുന്നില്ല ഇത്. അതും തനിക്ക് ഏറെ അന്തോഷം നൽകിയെന്ന് ലിജോമോൾ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലിജോമോൾ. ‘ഉന്മാദത്തിന്റെ കഥ ഷാഹി കബീർ തന്നെ വിളിച്ചു നറേറ്റ് ചെയ്യുകയാണ് ചെയ്തത്. ‘ഷാഹി കബീർ’ എന്ന പേര് തന്നെയാണ് ഉന്മാദം സിനിമയിൽ എനിക്ക് ഏറ്റവും വലിയ എക്സൈറ്റ്മെന്റ് തന്നത്. ഇതിനുമുമ്പ് എത്രത്തോളം പോലീസ് കഥകൾ വന്നിട്ടുണ്ടെന്ന് പറഞ്ഞാലും, അതെല്ലാം വളരെ വ്യത്യസ്തതയാർന്ന കഥകളും കഥാപാത്രങ്ങളുമാണ്. ഇതും കേട്ടുകഴിഞ്ഞപ്പോൾ "പൊലീസ് കഥകൾ എത്രത്തോളം വ്യത്യസ്തമായി എഴുതാൻ പറ്റും" എന്നാണ് ഞാൻ ആലോചിച്ചത്''അതിൽ എനിക്ക് ഏറ്റവും എക്സൈറ്റ്മെന്റ് നൽകിയത്, വളരെ ഇമോഷണൽ ബാഗേജ് ഇല്ലാത്ത ഒരു കഥാപാത്രമാണ് എന്നതുകൊണ്ടാണ്. മുൻകാലങ്ങളിൽ എനിക്ക് കൂടുതലും കിട്ടിയിരിക്കുന്നത് അങ്ങനെയുള്ളവയാണ് ഇമോഷണൽ ബാഗേജ് ഉള്ള അല്ലെങ്കിൽ വലിയ വെയിറ്റേജ് ഉള്ള കഥാപാത്രങ്ങൾ. അതുകൊണ്ടുതന്നെ അതിൽനിന്നെല്ലാം വ്യത്യസ്തമായി ഒരു കഥാപാത്രം ചെയ്യാൻ പറ്റുന്നു എന്ന സന്തോഷമായിരുന്നു ആദ്യം,' ലിജോമോൾ പറഞ്ഞു.