എയർപോർട്സ് അതോറിറ്റിയിൽ 389 മാനേജർ/ജൂനിയർ എക്‌സിക്യുട്ടീവ്

Wait 5 sec.

റിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ, ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികകളിലെ 389 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ രാജ്യത്തെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.ഒഴിവുകൾമാനേജർ: ഒഴിവ്-260 (സിവിൽ എൻജിനീയറിംഗ്-145, ഇലക്ട്രിക്കൽ എൻജിനീയറിംഗ്-16, ഫിനാൻസ്-34, ഐ ടി-അഞ്ച്, ആർക്കിടെക്ചർ- നാല്, ലോ-രണ്ട്, ഫയർ സർവീസസ്-14, ഓപറേഷൻസ്-28, കൊമേഴ്‌സ്യൽ-ഒന്പത്, കോർപറേറ്റ് പ്ലാനിംഗ് ആൻഡ് മാനേജ്മെന്റ് സർവീസസ്-ഒന്ന്, കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ്-രണ്ട്). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിംഗ്/ടെക്‌നോളജി ബിരുദം അല്ലെങ്കിൽ എം ബി എ അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ്. അല്ലെങ്കിൽ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്. അല്ലെങ്കിൽ എം സി എ അല്ലെങ്കിൽ ആർക്കിടെക്ചർ ബിരുദവും ആർക്കിടെക്ചർ കൗൺസിലിൽ രജിസ്‌ട്രേഷനും. അല്ലെങ്കിൽ നിയമബിരുദവും ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്യാനുള്ള അർഹതയും. അല്ലെങ്കിൽ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ഓപറേഷൻ റിസർച്ച്/സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെട്ട ഇക്കണോമിക്സ്/മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ മാസ്സ് കമ്മ്യൂണിക്കേഷൻ/ജേർണലിസം/ലിറ്ററേച്ചറിൽ (ഹിന്ദി/ഇംഗ്ലീഷ്) ബിരുദവും ജേർണലിസം/മാസ്സ് മീഡിയ/മാസ്സ് കമ്മ്യൂണിക്കേഷനിൽ രണ്ട് വർഷത്തെ പി ജി ഡിപ്ലോമയും. അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം: 32 കവിയരുത്. ശമ്പളസ്‌കെയിൽ: 60,000-1,80,000ജൂനിയർ എക്‌സിക്യൂട്ടീവ്: ഒഴിവ് 129 (ഫിനാൻസ്-36, ലോ-ആറ്, ഓപറേഷൻസ്-79, സർവേ ആൻഡ് കാർട്ടോഗ്രഫി- എട്ട്). യോഗ്യത: ഫിനാൻസ് സ്‌പെഷ്യലൈസേഷനോടെയുള്ള എം ബി എ/കോസ്റ്റ് അക്കൗണ്ടന്റ്/ചാർട്ടേഡ് അക്കൗണ്ടന്റ്/ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്. അല്ലെങ്കിൽ നിയമബിരുദവും ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്യാനുള്ള അർഹതയും അല്ലെങ്കിൽ സയൻസ് ബിരുദവും രണ്ട് വർഷത്തെ എം ബി എയും. അല്ലെങ്കിൽ എൻജിനീയറിംഗ്/ടെക്‌നോളജി ബിരുദം. അല്ലെങ്കിൽ ജിയോഗ്രഫി/റിമോട്ട് സെൻസിംഗ്/ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം/ജിയോ ഇൻഫർമാറ്റിക്സ്/ജിയോമാറ്റിക്‌സിൽ ബിരുദാനന്തര ബിരുദം. പ്രായം: 27 കവിയരുത്. ശമ്പളസ്‌കെയിൽ: 40,000-1,40,000 രൂപ.പരീക്ഷ: രാജ്യത്തെ പ്രധാന നഗരങ്ങളിൽ കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. തീയതി പിന്നീട് അറിയിക്കും. ഓൺലൈനായി അപേക്ഷിക്കണം. ആഗസ്റ്റ് എട്ട് മുതൽ അപേക്ഷിക്കാം. അവസാന തീയതി: സെപ്തംബർ ഒന്പത്. വിവരങ്ങൾക്ക് www.aai.aero സന്ദർശിക്കുക.Content Highlights: Airports Authority of India released a recruitment notification for 389 Manager and Junior Executive positions across various disciplines. Candidates can submit their online applications on the official website from August 8 to September 9. Selection will be conducted through a computer-based exam.