കാസര്‍കോട്| ചെറുവത്തൂര്‍ കൊത്തങ്കരയില്‍ നിര്‍മ്മാണത്തിനിടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മതില്‍ ഇടിഞ്ഞുവീണത്.കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ മണ്ണ് കുതിര്‍ന്നുനിന്നതാണ് അപകടത്തിന് കാരണം. നിലവില്‍ അഗ്‌നിശമന സേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.മണ്ണിനടിയില്‍പ്പെട്ടവരില്‍ രണ്ടുപേര്‍ അരയ്‌ക്കൊപ്പം മണ്ണില്‍ പുതഞ്ഞ നിലയിലാണെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.Content Highlights:Three construction workers were trapped under soil after a house boundary wall collapsed at Kothangara in Cheruvathur. The collapse was triggered by loose soil due to recent heavy rain. Fire rescue officers and police are carrying out rescue operations.