ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ഉണ്ടായ പോലീസ് അതിക്രമം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Wait 5 sec.

ന്യൂഡല്‍ഹി| ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആരോപണങ്ങള്‍ ശരിയെങ്കില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ലാത്തി ചാര്‍ജിനെതിരായ ഹരജികള്‍ സുപ്രിംകോടതി പരിഗണിക്കുകയാണ്. സമാധാനപരമായ പ്രതിഷേധത്തിന് വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടന്നു കേസ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഉണ്ടായ ലാത്തിച്ചാര്‍ജ് വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുകയാണ്.അതേസമയം, സിജെപിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കേണ്ട അവസാന തിയതി ഇന്നാണ്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള എഫ്‌ഐആറുകള്‍ മടക്കി നല്‍കുമെന്നും ഭാവിയില്‍ ഒരുതരത്തിലുള്ള നടപടികളും ഉണ്ടാവില്ലെന്നും കേന്ദ്രം ഉറപ്പു നല്‍കിയിരുന്നു. ഇതാണ് രേഖാമൂലം നല്‍കേണ്ടത്.ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതയായി സിജെപി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന മുന്നറിയിപ്പും സിജെപി നല്‍കിയിട്ടുണ്ട്.Content Highlights:The National Human Rights Commission registered a suo motu case regarding police action against students at Jantar Mantar in Delhi. The SC is considering petitions against the lathi charge while the NHRC sought a report from the Delhi Police Commissioner. CJP warned to continue protests if promises aren’t met.