വീണ്ടും സെൽഫി വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലത്തെ വീഡിയോക്ക് ലഭിച്ച യുവാക്കളുടെ നിർദ്ദേശങ്ങൾക്ക് നന്ദിയെന്ന് നരേന്ദ്രമോദി വീഡിയോയിൽ അറിയിച്ചു. എക്സിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. കഴിഞ്ഞ ദിവസവും നരേന്ദ്രമോദി വീഡിയോ പങ്കുവച്ചിരുന്നു.ദില്ലിയിലെ ജന്തിർ മന്തിറിൽ ആഴ്ചകളോളമായി വിദ്യാർത്ഥി സംഘടനകൾ നടത്തിവരുന്ന പ്രതിഷേധങ്ങളിൽ ആദ്യമായിട്ടായിരുന്നു മോദിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിൽ സിജെപി ഉൾപ്പെടെയുള്ള സംഘടനകൾ നരേന്ദ്രമോദിയെ ഒരുപോലെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.also read:സ്വകാര്യ വീഡിയോ പുറത്തുവന്നു; കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കികേന്ദ്രമന്ത്രിമാർ സോഷ്യൽ മീഡിയയിലെ സാന്നിധ്യം ശക്തമാക്കണമെന്നാണ് നരേന്ദ്രമോദിയുടെ പുതിയ നിർദ്ദേശം. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് യാതൊരു പരാമർശവും ഉണ്ടായിട്ടില്ലയെന്നതും ശ്രദ്ധേയമാണ്. ഇൻസ്റ്റഗ്രാം ഉപയോഗിച്ച് ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ ഊർജിതമാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.The post യുവാക്കളുടെ നിർദേശങ്ങൾക്ക് നന്ദി; വീണ്ടും സെൽഫി വീഡിയോയുമായി പ്രധാനമന്ത്രി, പരിഹാസവുമായി വിദ്യാർത്ഥി സംഘടനകൾ appeared first on Kairali News | Kairali News Live.