സമരക്കാരുമായി ഏത് സമയത്തും ഏത് സ്ഥലത്തും ചര്‍ച്ചക്ക് തയ്യാര്‍; വീണ്ടും അനുരജ്ഞന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

Wait 5 sec.

ന്യൂഡല്‍ഹി |  സമരം ചെയ്യുന്ന ക്രോക്രോച്ച് ജനതാ പാര്‍ട്ടിക്കും വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കും മുന്നില്‍ വന്‍ അനുരഞ്ജന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ . ഏത് സമയത്തും ഏത് സ്ഥലത്തും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ഇപ്പോള്‍ കേന്ദ്രം ആവര്‍ത്തിച്ചിരിക്കുന്നത്. സമരക്കാരുമായി ചര്‍ച്ചകള്‍ക്കായി നാല് നിര്‍ദ്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.ഇന്നലെ ഉച്ചയ്ക്ക് ശേഷം അവരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിനായി സര്‍ക്കാര്‍ നാല് ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഞങ്ങളുടെ എല്ലാ യുവസുഹൃത്തുക്കള്‍ക്കുമുള്ള സ്ഥിരമായ ഒരു ക്ഷണമാണിത്. നിങ്ങളുടെ സൗകര്യമനുസരിച്ച് ഏത് വിഷയത്തിലും ഏത് സമയത്തും ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ- ജിതേന്ദ്ര സിംഗ് പറഞ്ഞു.ചര്‍ച്ചകളില്‍ തന്നോടൊപ്പം സഹമന്ത്രി ജെ പി നഡ്ഡയും പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു.നഡ്ഡയുടെ ഓഫീസിലോ വസതിയിലോ വെച്ച് ചര്‍ച്ചകള്‍ നടത്താം. ഞങ്ങള്‍ അന്തസ്സിന്റെയോ വാശിയുടെയോ പ്രശ്‌നമായി ഇതിനെ കാണുന്നില്ല. ചര്‍ച്ചകളിലൂടെ പരിഹാരത്തിലെത്താനാകും. വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഒരു ഭാഗമാണിത്. ചര്‍ച്ചകള്‍ക്കായി വരണമെന്ന് ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ഥിക്കുകയാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കുന്നതിനും നീതി ലഭ്യമാക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.#NEETPaperLeak #CentralGovernment #JitendraSingh #JPNadda #StudentProtest #EducationNews #FastTrackCourt #SirajLiveContent Highlights: The Central Government offered talks to protesting students regarding the NEET question paper leak controversy. Union Minister Jitendra Singh invited student representatives for discussions with him and JP Nadda. PM Narendra Modi announced fast-track courts to ensure swift justice in the case.