നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന അഞ്ചും ആറും പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി

Wait 5 sec.

കൊച്ചി|നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന അഞ്ചും ആറും പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി. അഞ്ചാം പ്രതി വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരുടെ ഹരജിയാണ് കോടതി തള്ളിയത്. നേരത്തെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആവശ്യവും ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെ തങ്ങളുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യമാണ് പ്രതികള്‍ ഹൈക്കോടതിക്ക് മുന്നില്‍വെച്ചത്.തങ്ങള്‍ക്ക് ഈ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടായിരുന്നില്ലെന്നാണ് വടിവാള്‍ സലിം ഉള്‍പ്പെടെയുള്ളവരുടെ വാദം. താനൊരു ടാക്‌സി ഡ്രൈവര്‍ മാത്രമാണ്. തനിക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ല. ഒന്നാം പ്രതി നിര്‍ദേശിച്ചത് അനുസരിച്ച് ഫോണെത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് വടിവാള്‍ സലിമിന്റെ വാദം.എന്നാല്‍ കുറ്റകൃത്യത്തില്‍ ഇയാള്‍ക്ക് കൃത്യമായ പങ്കുണ്ടെന്നാണ് കേസിലെ അതിജീവിത പറഞ്ഞത്. വിചാരണക്കോടതി ഇയാളുടെ പങ്ക് കൃത്യമായി തെളിയിച്ചതിന് ശേഷമാണ് 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിട്ടുള്ളത്. അത്തരമൊരു പശ്ചാത്തലത്തില്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യമടക്കം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിതയും വാദിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചാലുണ്ടാകുന്ന പ്രത്യാഘാതമുള്‍പ്പെടെ ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഹരജി തള്ളുകയാണ് ചെയ്തത്. അപ്പീലില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും.Content Highlights:The Kerala High Court rejected pleas from fifth and sixth accused Vadival Saleem and Pradeep seeking suspension of their sentence in the actress attack case. The court noted the severe gravity of the crime and objections raised by the survivor before dismissing the petition.