‘പ്രധാനമന്ത്രിക്ക് ഒഴിഞ്ഞ്മാറാനാകില്ല; ഡല്‍ഹിയിലെ പോലീസ് അതിക്രമം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം’

Wait 5 sec.

തിരുവനന്തപുരം |  നീറ്റ് പരീക്ഷാ തട്ടിപ്പിന് നേതൃത്വം നല്‍കിയ ആളിന്റെ പേര് പറയാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ മടിക്കുകയാണെന്ന്് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പരീക്ഷാ ക്രമക്കേടില്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല. സര്‍ക്കാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് ആണ് പോലീസിന്റെ അതിക്രമം ഡല്‍ഹിയില്‍ നടക്കുന്നതെന്നും പിണറായി പറഞ്ഞു. എസ്എഫ്‌ഐയുടെ ലോക്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നത് വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യമാണ്. എന്‍യുഎസ്‌ഐ ഡല്‍ഹിയിലെ പ്രക്ഷോപത്തിലില്ല. കെഎസ്യു ഒരു പ്രസ്താവന പോലും ഇറക്കിയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ എല്ലാ ഭാഗത്തുനിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഒഴികിയെത്തി. രാഹുല്‍ ഗാന്ധിയടക്കം എത്തി. അത് നല്ല കാര്യമായി കാണുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.Content Highlights: Opposition Leader Pinarayi Vijayan criticized the Central Government for failing to name the NEET scam mastermind. Speaking at the SFI Lok Bhavan march, he demanded the Education Minister resignation and held the Prime Minister accountable, while noting strong student turnout despite Congress silence.