‘ഇനിയും പ്രതിഷേധിക്കാനെത്തിയാല്‍ മയക്ക് മരുന്ന് കേസില്‍ കുടുക്കി അകത്താക്കും’; പ്രതിഷേധക്കാരായ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ പോലീസുകാരനെതിരെ അന്വേഷണം

Wait 5 sec.

മുംബൈ |  മുംബൈയില്‍ വീണ്ടും സമരം ചെയ്യാന്‍ എത്തിയാല്‍ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസ് ഡ്രൈവര്‍ക്കെതിരെ മുംബൈ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിയഷേധിച്ച വിദ്യാര്‍ഥികളെയാണ് പോലീസുകാരന്‍ ഭീഷണിപ്പെടുത്തിയത്. ബുധനാഴ്ച കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ പോലീസ് വാനില്‍ എത്തിച്ചായിരുന്നു ഭീഷണി.ഇനി നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്താല്‍ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കി ജീവിതം നശിപ്പിക്കും എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് പുറത്തുവന്ന വീഡിയോയില്‍ കള്‍ക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം ലഭിക്കില്ലെന്നും ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടന്ന് ചീഞ്ഞളിയേണ്ടി വരുമെന്നും പോലീസുകാരന്‍ പറയുന്നുണ്ട്. എന്നാല്‍, വാഹനത്തിന്റെ പിന്‍സീറ്റിലിരിക്കുന്ന വിദ്യാര്‍ഥികള്‍ ഇത് കേട്ട് ചിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.ഇനി നിങ്ങളെ സമരം നടക്കുന്നിടത്ത് കണ്ടാല്‍ എന്നെക്കാള്‍ മോശക്കാരനായ വേറൊരാളും ഉണ്ടാകില്ല. ഞാന്‍ നിങ്ങളുടെ പോക്കറ്റില്‍ 50 ഗ്രാം പൗഡര്‍ (മയക്കുമരുന്ന്) വെക്കും. അതോടെ നിങ്ങളുടെ ജീവിതം തീരും. പിന്നെ നിങ്ങള്‍ക്ക് ജാമ്യം പോലും കിട്ടില്ലെന്ന് ഞാന്‍ ഉറപ്പാക്കുംമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ കാരണം ഞങ്ങള്‍ അനുഭവിക്കുകയാണെന്നും ഇയാള്‍ തുടര്‍ന്ന് പറയുന്നുएक वायरल वीडियो में दावा किया गया है कि @MumbaiPolice प्रदर्शन कर रहे छात्रों को धमका रही है कि अगर वे दोबारा प्रदर्शन करने लौटे, तो उन्हें झूठे ड्रग्स के मामले में फँसा दिया जाएगा और पूरी ज़िंदगी जेल में सड़ना पड़ेगा।अगर यह सच है, तो यह सिर्फ़ छात्रों को डराने की कोशिश नहीं,… pic.twitter.com/36KescEmro— Mumbai Congress (@INCMumbai) July 23, 2026Content Highlights: Mumbai Police ordered an inquiry into a police driver who threatened NEET protesting students with fake drug cases. A viral video shows the officer warning aspirants that 50 grams of drugs would be planted in their pockets if they protest again. The incident occurred while transporting detained students