നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി

Wait 5 sec.

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. അഞ്ചാംപ്രതി സലീം, ആറാം പ്രതി പ്രദീപ്, എന്നിവരുടെ ഹർജിയാണ് കോടതി തള്ളിയത്. സെഷൻസ് കോടതി വിധിച്ച 20 വർഷം കഠിനതടവ് ശിക്ഷാവിധി മരവിപ്പിക്കണം എന്നായിരുന്നു പ്രതികളുടെ ഹർജിയിലെ ആവശ്യം. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ആസൂത്രിത കുറ്റകൃത്യത്തിൽ ശിക്ഷ മരവിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി വിലയിരുത്തി.വിചാരണക്കോടതിയുടെ വിധിയിൽ എന്തെങ്കിലും അപാകത ചൂണ്ടിക്കാണിക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്നും ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിലയിരുത്തി. മുഖ്യപ്രതി പൾസർ സുനിയുടെ ഇതേ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.ALSO READ: ആത്മാർത്ഥതയുണ്ടെങ്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ ആരംഭിക്കൂ എന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപികുറ്റകൃത്യം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ശിക്ഷ മരവിപ്പിക്കുന്നത് സ്ത്രീയുടെ അന്തസ്സിനെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നും വിലയിരുത്തിയായിരുന്നു പൾസർ സുനിയുടെ ഹർജി തള്ളിയത്.The post നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി appeared first on Kairali News | Kairali News Live.