ദില്ലിയിൽ അരങ്ങേറിയത് വിദ്യാർത്ഥി – യുവജന വേട്ട: പിണറായി വിജയൻ

Wait 5 sec.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് വലിയ തോതിലുള്ള തട്ടിപ്പും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവും സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗവുമായ പിണറായി വിജയൻ. 25 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ ക്രിമിനൽ കുറ്റങ്ങളാണ് അരങ്ങേറുന്നതെന്നും, കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തുന്ന ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന് മാതൃകയായ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള നീക്കങ്ങളാണ് ഇത്തരം തട്ടിപ്പുകളിലൂടെ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക മാഫിയയാണ് നീറ്റ് തട്ടിപ്പിന് നേതൃത്വം നൽകുന്നത് എന്നും എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടാതെ അധികൃതർ അവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൗരവകരമായ വകുപ്പുകൾ ചുമത്തി കേസെടുക്കേണ്ട സംഭവമാണിതെന്നും മാഫിയാ തലവന്റെ പേര് പോലും പ്രചരിപ്പിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ വേട്ടയാടലാണ് നടക്കുന്നത്. 70 ഓളം വിദ്യാർത്ഥികൾ പരിക്കേറ്റ് ആശുപത്രിയിലായിട്ടും മർദ്ദനത്തിലൂടെ സമരത്തെ അടിച്ചമർത്താമെന്നാണ് അധികൃതർ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് മോദി; ആത്മാർത്ഥതയുണ്ടെങ്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ ആരംഭിക്കൂ എന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപിഡൽഹിയിൽ നടക്കുന്ന ഈ വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തിൽ എസ്.എഫ്.ഐ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ എൻ.എസ്.യു.ഐ ഈ സമരത്തിന്റെ ഭാഗമാകുന്നില്ലെന്നും, കേരളത്തിലെ കെ.എസ്.യു ഒരു പ്രസ്താവന ഇറക്കാൻ പോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. മുമ്പ് ബിജെപിയെ പിന്തുണച്ചിരുന്നവർ പോലും ഇപ്പോൾ വിഷയം തങ്ങളുടെ കുട്ടികളെയും ബാധിക്കുന്നു എന്ന് കണ്ട് സമരത്തെ പിന്തുണയ്ക്കുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.The post ദില്ലിയിൽ അരങ്ങേറിയത് വിദ്യാർത്ഥി – യുവജന വേട്ട: പിണറായി വിജയൻ appeared first on Kairali News | Kairali News Live.