കൊച്ചി|മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് എസ്ഐടി ഏറ്റെടുത്തു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി. പൂങ്കുഴലി ഐപിഎസിനാണ് അന്വേഷണ സംഘത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കേസില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സിഐ വിനോദ് എന്നിവരാണ് പ്രതികള്‍. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.എസ്പി സുജിത് ദാസിനെതിരായ കേസ് എസ്പി സിഎസ് ഷാഹുല്‍ ഹമീദ് അന്വേഷിക്കും. ഡിവൈഎസ്പി വിവി ബെന്നി പ്രതിയായ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പീറ്ററും സി ഐ വിനോദ് പ്രതിയായ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിജോ പി ജോസഫും അന്വേഷിക്കും. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം(എസ്ഐടി) അതിജീവിതയുടെ മൊഴിയെടുത്തു. 12 മണിക്കൂറിലധികം സമയമെടുത്താണ് മൊഴിയെടുത്തത്.മൂന്ന് പ്രതികള്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുളള ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ അതിജീവിത പൊന്നാനി പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് സി ഐ വിനോദ് വലിയാറ്റൂര്‍ അതിജീവിതയുടെ വീട്ടിലെത്തി അതിജീവിതയെ പീഡനത്തിന് ഇരയാക്കി. പിന്നീട് വി വി ബെന്നി അതിജീവിതയെ ആക്രമിച്ചു. പരാതി നല്‍കാന്‍ എത്തുമ്പോഴാണ് മലപ്പുറം എസ് പി സുജിത് ദാസ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദര്‍വേഷിനും യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസടുക്കാന്‍ തയ്യാറായില്ല.Content Highlights:The Crime Branch SIT led by Poonguzhali IPS took over the Ponnani rape case involving three senior police officers. Former Malappuram SP Sujit Das, DySP VV Benny, and CI Vinod face charges including rape. The special investigation team recorded the survivor’s statement over 12 hours.