വിദ്യാര്‍ഥികളെ വലച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ് ടു വിദ്യാര്‍ഥികളുടെ സേ, ഇംപ്രൂമെന്‍റ് പരീക്ഷകളുടെ ഫലം പരീക്ഷ നടന്ന് രണ്ട് ആ‍ഴ്ച് പിന്നിട്ടിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. കോളേജുകളില്‍ ഡിഗ്രി ക്ലാസുകൾ അടക്കം ആരംഭിച്ചിട്ടും ഫലം വരാത്തതോടെ പ്രതിസന്ധിയിലാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും.മെയ് 26നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഹയര്‍ സെക്കൻണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചത്. പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ സേ, ഇംപ്രൂമെന്‍റ് പരീക്ഷകളുടെ തീയതിയും മന്ത്രി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 29 മുതല്‍ ജൂലൈ 3 വരെയായിരുന്നു പരീക്ഷ സമയം.പരീക്ഷ ഈ സമയത്ത് തന്നെ നടന്നെങ്കിലും പരീക്ഷാഫലം ഇതുവരെയും വന്നട്ടില്ല. നിരവധി വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. എന്നാല്‍ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്നു പോലും കൃത്യമായി പറയാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് ഇതുവരെയും ക‍ഴിഞ്ഞിട്ടില്ല. ഡിഗ്രി അടക്കമുള്ള കോ‍ഴ്സുകളുടെ ക്ലാസുകൾ ആരംഭിച്ചുക‍ഴിഞ്ഞിട്ടും കുട്ടികളുടെ റിസൾട്ട് പുറത്തുവരാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.ALSO READ: വഖഫ് ബോർഡ്: മുഖ്യമന്ത്രി പറഞ്ഞതെല്ലാം നുണയെന്ന് തെളിയിച്ച് രേഖകൾ, ന്യായീകരണത്തിൽ പെട്ട് വി ഡി സതീശൻഎഞ്ചിനീയറിങ് കോ‍ഴുസുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നാളെയാണ് അവസാനിക്കുന്നത്. ഇന്ന് റിസള്‍ട്ട് വന്നാല്‍ മാത്രമേ വിദ്യാര്‍ഥികൾക്ക് അപേക്ഷിക്കാൻ ക‍ഴിയൂ. പരീക്ഷാഫലം വന്നില്ലെങ്കില്‍ വിദ്യാര്‍ഥികൾക്ക് ഒരു വര്‍ഷംതന്നെ നഷ്ടമാകും. ക‍ഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കൃത്യമായി പ്രഖ്യാപിച്ച പരീക്ഷാഫലത്തിലാണ് ഇന്ന് പ്രതിസന്ധിയുണ്ടായിരിക്കുന്നത്.The post പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും പ്ലസ് ടു സേ, ഇംപ്രൂമെന്റ് ഫലം പ്രസിദ്ധീകരിക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്; പ്രതിസന്ധിയിൽ വിദ്യാർഥികൾ appeared first on Kairali News | Kairali News Live.