വഖഫ് ബോർഡ്: മുഖ്യമന്ത്രി പറഞ്ഞതെല്ലാം നുണയെന്ന് തെളിയിച്ച് രേഖകൾ, ന്യായീകരണത്തിൽ പെട്ട് വി ഡി സതീശൻ

Wait 5 sec.

വഖഫ് ബോർഡുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞതെല്ലാം നുണയെന്ന് തെളിയിച്ച് രേഖകൾ. വഖഫ് ബോർഡ് വിഷയത്തിലെ യുഡിഎഫ് ഇരട്ടത്താപ്പ് പുറത്തുവന്നതോടെ രക്ഷപ്പെടാൻ മുഖ്യമന്ത്രി പറഞ്ഞത് രണ്ട് കാര്യങ്ങളാണ്. ഒന്ന് വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. രണ്ട്, രണ്ട് മുസ്ലിം ഇതരരെ ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ച് പിണറായി സർക്കാർ ഉത്തരവിറക്കി. രണ്ടും നുണയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു.നിയമഭേദഗതിക്കെതിരെ കേരള സർക്കാരും മുസ്ലീം ലീഗും ഉൾപ്പെടെ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി തള്ളിയതെന്ന് മുഖ്യമന്ത്രി പറയുന്നത്. ഈ ഹർജികളിൽ അന്തിമ ഉത്തരവ് ഇതുവരെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടില്ല. വാദം കേൾക്കുന്നതിന് മുന്നോടിയായി ഒരു ഇടക്കാല ഉത്തരവ് മാത്രമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ കേസ് പെൻഡിങ് എന്നു തന്നെയാണ് കാണിക്കുന്നതും.അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നതിന് പിണറായി സർക്കാർ തീരുമാനിച്ചു ഉത്തരവിട്ടിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ രണ്ടാമത്തെ നുണ. ബോർഡ് രൂപീകരിച്ച് 2026 ഫെബ്രുവരി നാലിന് പുറത്തിറങ്ങിയ ഉത്തരവാണിത്. അമുസ്ലിം എന്ന ഒരു വാക്കുപോലും ഈ വിജ്ഞാപനത്തിൽ ഇല്ല. മറിച്ച് രണ്ട് ഒഴിവുകൾ ഒഴിച്ചിടുന്നു എന്ന് തന്നെയാണ് സർക്കാർ വ്യക്തമാക്കുന്നത്.ALSO READ: നുണകൾക്ക് മുകളിൽ നുണ; മുഖ്യമന്ത്രിയുടെ കണക്കിൽ 2025 നവംബറിനേക്കാൾ മുന്നിലാണ് 2026 ഫെബ്രുവരി: പി രാജീവ്സമാന നിലപാട് തന്നെയാണ് തമിഴ്നാട് സർക്കാരും ഇക്കാര്യത്തിൽ സ്വീകരിച്ചത്. 2025 നവംബർ 28നാണ് തമിഴ്നാട് സർക്കാരിന്റെ വിജ്ഞാപനം. വഖഫ് ബോർഡ് രൂപീകരിച്ചത്. പതിനാലാം വകുപ്പ് പ്രകാരമാണെങ്കിലും അമുസ്ലിം വിഭാഗത്തിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയില്ല. മൂന്നു ഒഴിവുകളോടെയാണ് തമിഴ്നാട്ടിൽ ബോർഡ് രൂപീകരിച്ചു. തമിഴ്നാട്ടിലെ മുസ്ലീം ലീഗ് എംപിയായ നവാസ് കാണിയാണ് അവിടെ ചെയർമാൻ. ഒഴിവുകൾ നികത്താതെ ബോർഡ് രൂപീകരിക്കാൻ ആവില്ല എന്ന വി ഡി സതീശന്റെ വാദത്തിനുള്ള മറുപടി മുസ്ലിം ലീഗ് നേതാവ് ചെയർമാനായ തമിഴ്നാട് വഖഫ് ബോർഡിൽ തന്നെയുണ്ട്.രണ്ട് അംഗത്വം ഒഴിച്ചിട്ട് വഖഫ് ബോർഡ് രൂപീകരിക്കാമോ എന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലൊരിക്കൽ വന്നതും അന്ന് തീർപ്പാക്കിയതും ആണ്. രണ്ട് ഒഴിവുകൾ ഇട്ട് ബോർഡ് രൂപീകരിച്ചതിനെതിരായ ഹർജി തീർപ്പാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണിത്. അന്ന് സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരായിരുന്നു എന്ന് മാത്രം. സർക്കാർ കോടതിയിൽ ശക്തമായ നിലപാട് സ്വീകരിച്ചതോടെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്താനുള്ള നീക്കം പാളി. ഷോൺ ജോർജിന്റെ ഹർജിയെ ഇപ്പോൾ യുഡിഎഫ് സർക്കാർ പിന്തുണച്ചതോടെ ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താൻ കളമൊരുങ്ങി. വസ്തുത ഇതായിരിക്കുകയാണ് എൽഡിഎഫ് സർക്കാരിനെ പഴിചാരിയും സുപ്രീം കോടതിയെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചത്.The post വഖഫ് ബോർഡ്: മുഖ്യമന്ത്രി പറഞ്ഞതെല്ലാം നുണയെന്ന് തെളിയിച്ച് രേഖകൾ, ന്യായീകരണത്തിൽ പെട്ട് വി ഡി സതീശൻ appeared first on Kairali News | Kairali News Live.