ദില്ലിയിൽ ഇന്നും മെട്രോ സ്റ്റേഷനുകൾ അടക്കുന്നു. തിരക്കേറിയ 16 മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. ലോക് കല്യാൺ മാർഗ് , രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, രാമകൃഷ്ണ ആശ്രമം മാർഗ്, ബരാഖംഭ റോഡ്, സുപ്രീം കോടതി, സേവാതീർത്ഥം, ജനപഥ്, മണ്ടി ഹൗസ്, കേന്ദ്ര സെക്രട്ടേറിയറ്റ്, ഐ.ടി.ഒ, ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥം, ഖാൻ മാർക്കറ്റ്, ജോർ ബാഗ്, ശിവാജി സ്റ്റേഡിയം എന്നിലയാണ് അടച്ചിരിക്കുന്നത്. തലസ്ഥാന നഗരിയെ നിശ്ചലമാക്കിയും സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യത്തെ തടഞ്ഞും പ്രക്ഷോഭത്തിനെ അടിച്ചമർത്താനാണ് മോദി സർക്കാരിന്റെ ഈ നീക്കം.പല മേഖലകളിലും തിങ്കളാഴ്ച്ച യുവജനങ്ങളുടെ പാർലമെന്റ് മാർച്ചിന് മുന്നോടിയായി പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്. ഇത് സാധാരണക്കാരെ വല്ലാതെ ബാധിക്കുന്നുണ്ട്. സെൻട്രൽ ഡൽഹിയിൽ അപ്രഖ്യാപിത ഇന്റർനെറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ജന്തർമന്തറിലും പരിസരങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ പ‍‍ൂർണമായും വിച്ഛേദിക്കപ്പെട്ടു.ALSO READ: തൊടുപുഴയിലെ പൊലീസുകാരുടെ മദ്യപാനം; രക്ത പരിശോധനാ ഫലം മനഃപ്പൂർവം വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപംഅതേസമയം ജന്തർമന്തറിൽ പ്രതിഷേധം കനക്കുകയാണ്. നീറ്റ് യുജി അടക്കമുള്ള പരീക്ഷ നടത്തിപ്പിലെ വ്യാപകമായ ക്രമക്കേടും, അതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെയും, യുവാക്കളെയും ഡൽഹി പൊലീസ് അതിക്രൂരമായി മർദ്ദിച്ച സംഭവവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എ റഹീം എംപി രാജ്യ സഭാ ചെയർമാന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകി.The post പേടിയാണോ മോദി സർക്കാരേ…; ദില്ലിയിൽ ഇന്നും 16 മെട്രോ സ്റ്റേഷനുകൾ പൂട്ടി appeared first on Kairali News | Kairali News Live.