തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: വിദ്യാർത്ഥി എബേൽ അഗസ്റ്റിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Wait 5 sec.

സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി എബേൽ അഗസ്റ്റിനെതിരെ രണ്ട് കേസുകൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തു. മെഡിക്കൽ കോളേജ് പോലീസാണ് പ്രതിക്കെതിരെ പുതിയ നടപടികൾ സ്വീകരിച്ചത്.ഈ കേസിൽ നേരത്തെ അറസ്റ്റിലായ എബേലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയെങ്കിലും പുതിയ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യാൻ പോലീസ് ആദ്യം തയ്യാറായിരുന്നില്ല. നിലവിലുള്ള കേസുമായി പുതിയ പരാതികൾ കൂട്ടിച്ചേർക്കാമെന്ന പോലീസിന്റെ നിലപാടിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നു.ALSO READ: തൊടുപുഴയിലെ പൊലീസുകാരുടെ മദ്യപാനം; രക്ത പരിശോധനാ ഫലം മനഃപ്പൂർവം വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപംഇന്നലെ രാത്രി വൈകിയും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന് മുൻപിൽ വിദ്യാർത്ഥികൾ സംഘടിച്ച് വലിയ രീതിയിലുള്ള പ്രതിഷേധം നടത്തിയിരുന്നു. പുതിയ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നും മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധം. വിദ്യാർത്ഥികളുടെ ശക്തമായ നിലപാടിനെത്തുടർന്നാണ് ഇപ്പോൾ രണ്ട് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായത്.പരാതി നൽകിയ വിദ്യാർത്ഥികളുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. നിലവിൽ ഒരു കേസിൽ കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് എബേൽ പുറത്താണുള്ളത്. കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി എത്തിയതോടെ പ്രതിക്കെതിരെയുള്ള നിയമനടപടികൾ ശക്തമാകാനാണ് സാധ്യത.The post തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: വിദ്യാർത്ഥി എബേൽ അഗസ്റ്റിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു appeared first on Kairali News | Kairali News Live.