സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു

Wait 5 sec.

സിക്കിമിലെ നാംചി ജില്ലയിൽ ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിലുള്ള തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ മലയാളി മരിച്ചു. കോട്ടയം പാമ്പാടി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) ആണ് മരിച്ചത്. ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലാണ് സ്ഫോടനം ഉണ്ടായത്.20ലേറെ പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ബുധനാഴ്ച രാത്രിയോടെ ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. കാണാതായവർക്കായി തെരച്ചിൽ ഊർജിതമായി നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) സിക്കിം യൂണിറ്റിന്റെ മാനേജരായിരുന്നു ഇദ്ദേഹം.ALSO READ: അഹമ്മദാബാദ് വിമാനാപകടം; അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപിഇക്ക‍ഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സമർദുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന ഹെഡ് റേസ് ടണലിനുള്ളിൽ  സ്ഫോടനുമുണ്ടായത്. പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടന്ന മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. സ്ഫോടനത്തെ തുടർന്ന് തുരങ്കത്തിനുള്ളിൽ വിഷവാതകവും കനത്ത പുകയും നിറഞ്ഞത് നില സങ്കീർണമാക്കി.27 തൊഴിലാളികളാണ് അപകടസമയം തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ 21 പേർ കരാർ കമ്പനിയായ പട്ടേൽ എൻജിനീയറിംഗിലെ ജീവനക്കാരാണ്. ആറ് പേർ എൻ.എച്ച്.പി.സി ഉദ്യോഗസ്ഥരുമാണ്.The post സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു appeared first on Kairali News | Kairali News Live.