ശബരിമല സ്വർണ മോഷണക്കേസ്: പി എസ് പ്രശാന്തിനെ എസ് ഐ ടി കസ്റ്റഡിയിൽ എടുത്തു

Wait 5 sec.

ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ എസ് ഐ ടി കസ്റ്റഡിയിൽ എടുത്തു. ഉടൻ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിക്കും. വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.ALSO READ: ശബരിമല സ്വർണക്കൊള്ള: തങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതം, അറസ്റ്റിന് നീക്കമെന്നും പി.എസ്. പ്രശാന്ത്അതേസമയം ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും തുടർന്നുണ്ടായ അന്വേഷണത്തിലും തങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2019-ലെ സ്വർണ്ണ മോഷണക്കേസ് പുറത്തുകൊണ്ടുവരാൻ കാരണക്കാരായ തങ്ങളെ ഇപ്പോൾ വേട്ടയാടുകയാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ഏതൊരു അന്വേഷണത്തോടും സഹകരിക്കുമെന്നും രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നുThe post ശബരിമല സ്വർണ മോഷണക്കേസ്: പി എസ് പ്രശാന്തിനെ എസ് ഐ ടി കസ്റ്റഡിയിൽ എടുത്തു appeared first on Kairali News | Kairali News Live.