ജന്തര്‍മന്തര്‍ സമരത്തിനിടെ യുവതിയുടെ മുഖത്തടിച്ച പോലീസ് ഓഫീസറെ മാറ്റി

Wait 5 sec.

ന്യൂഡല്‍ഹി | കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പാര്‍ലമെന്റ് മാര്‍ച്ചിനിടെ പ്രതിഷേധക്കാരിയുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെ ജന്തര്‍മന്തര്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി.അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് ലാംബയെയാണ് ജന്തര്‍മന്തര്‍ ഡ്യൂട്ടിയില്‍ നിന്ന് നീക്കിയത്. യുവതിയുടെ മുഖത്തടിച്ച നടപടിയില്‍ സന്ദീപ് ലാംബയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേ ഉദ്യോഗസ്ഥനാണ് വിദ്യാഭ്യാസ വിദഗ്ധയും സോനം വാങ്ചുക്കിന്റെ ഭാര്യയുമായ ഗീതാഞ്ജലി വാങ്ചുക്കിനെ അടിക്കാന്‍ ട്രക്കിന് മുകളില്‍ കയറിയതെന്നും പിന്നീട് അവരുടെ മുടിപിടിച്ച് വലിച്ചിഴച്ചതെന്നും കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ ആരോപിച്ചിരുന്നു.പോലീസ് സേനയില്‍ തുടരാന്‍ ഇയാള്‍ മാനസികമായി യോജിച്ചയാളല്ലെന്നും അഭിജീത് ദീപ്കെ പ്രതികരിച്ചിരുന്നു.സന്ദീപ് ലാംബയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്രയും രംഗത്തെത്തി. അമിത് ഷായുടെ യൂണിഫോം ഇട്ട ഗുണ്ടകളുടെ യഥാര്‍ഥ മുഖമാണ് ഇതെന്ന് എ ഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. പ്രതിഷേധക്കാരെ നേരിടുന്നതിനിടെ തന്റെ കാല്‍മുട്ടിന് പരിക്കേറ്റെന്നും യൂണിഫോം കീറിയെന്നുമായിരുന്നു ചോദ്യത്തോട് ലാംബെ പ്രതികരിച്ചത്. Content Highlights:Delhi Police officer Sandeep Lamba was removed from Jantar Mantar duty following outrage over slapping a woman protester during a parliament march. Opposition leaders including Mahua Moitra and KC Venugopal condemned the action. CJP leaders alleged Lamba also assaulted Sonam Wangchuk wife.