നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. ഇന്ന് രാജ്യ വ്യാപകമായി രാജ്ഭവനകളിലേക്കും ലോക്ഭവനുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും. ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളും റാലിയിൽ പങ്കാളികളാവും.നാളെ രാജ്യവ്യാപകമായി സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും പഠിപ്പ് മുടക്കൽ സമരം നടത്തുമെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാത്രി പത്ത് മണിമുതൽ, ജന്തർമന്തറിന് സമാനമായ സമരവേദികൾ രാജ്യത്തുടനീളം ഉയർത്തും. രാത്രി പന്തംകൊളുത്തി പ്രകടനവും സാംസ്കാരിക പരിപാടികളും നടത്തും.ALSO READ: പാർലമെന്റിനെ പിടിച്ചുകുലുക്കി വിദ്യാർഥി പ്രതിഷേധം; നാലാം ദിനവും ഇരുസഭകളും പ്രക്ഷുബ്ധമാകുംപാർലമെന്റ് മാർച്ചിന് നേരെയുള്ള പൊലീസ് അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ‘റിട്ടേൺ ഗിഫ്റ്റ്’ കാന്പെയ്നും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവൻ പൊലീസുകാർക്കും ശനി, ഞായർ ദിവസങ്ങളിൽ മെലഡി മിട്ടായി വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് കൂടിയാണ് മെലഡി മിട്ടായി വിതരണം.The post ഒരടി പിന്നോട്ടില്ല, രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ; ലോക്ഭവനുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും ഇന്ന് മാർച്ച് appeared first on Kairali News | Kairali News Live.