ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് വെട്ടിപ്പ് വിവാദം ഒതുക്കിത്തീർക്കാൻ നീക്കം. വിദേശത്തായിരുന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയാലുടൻ നടപടി ഉണ്ടാകുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ ഉടനടി ഒരു നടപടിയിലേക്ക് പോകേണ്ടതില്ല എന്നാണ് സംസ്ഥാന അധ്യക്ഷൻ്റെ നിലപാട്. ഇതിൽ കടുത്ത വിയോജിപ്പാണ് എതിർവിഭാഗത്തിന് ഉള്ളത്.ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സംസ്ഥാന അധ്യക്ഷന് ഇമെയിൽ മുഖാന്തരം ലഭിച്ചത്. എന്നാൽ പരാതികൾ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന നിലപാടാണ് പ്രസിഡന്റ് സ്വീകരിക്കുന്നത് എന്നാണ് എതിർവിഭാഗം വിമർശിക്കുന്നത്. വിവാദത്തെക്കുറിച്ച് ഇതുവരെ രാജീവ് ചന്ദ്രശേഖർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോർ കമ്മിറ്റി വിളിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.വി മുരളീധരൻ, കെ സുരേന്ദ്രൻ തുടങ്ങിയ മുൻ പ്രസിഡന്റുമാരെ അവഗണിക്കുകയാണ് രാജീവ് ചന്ദ്രശേഖർ എന്നും വിമർശനം ഉയരുന്നു. ആരോപണവിധേയരായ ജനറൽ സെക്രട്ടറി എസ് സുരേഷ്, മറ്റൊരു ജനറൽ സെക്രട്ടറി അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് ഷോൺ ജോർജ് എന്നിവരെ മാത്രമാണ് മുഖവിലയ്ക്കെടുക്കുന്നത് എന്നതാണ് എതിർപക്ഷത്തിന്റെ പ്രധാന വിമർശനം. കോർ കമ്മിറ്റി വിളിച്ചാൽ ആരോപണവിധേയരെ മാറ്റാനും പുനഃസംഘടന നടത്താനും ആവശ്യമുയരുമെന്ന ആശങ്കയെ തുടർന്നാണ് യോഗം അനിശ്ചിതമായി നീളുന്നത്.ALSO READ: ബിജെപി ഓഫീസിൽ ചാക്കുകളിലെത്തിച്ച 25 കോടിയുടെ കള്ളപ്പണം; തൊട്ടടുത്ത ജില്ലയിലെ സ്ഥാനാര്‍ഥിയായ പ്രമുഖ നേതാവ് എത്തുന്നതിന് മുൻപായി പണം ഓഫീസിൽ നിന്ന് മാറ്റിരാജീവ് ചന്ദ്രശേഖറും എസ് സുരേഷും ചേർന്ന് ബിജെപിയെ ഹൈജാക്ക് ചെയ്തെന്ന ആക്ഷേപവുമുണ്ട്. ബുധനാഴ്ച എസ് സുരേഷ്, അനൂപ് ആന്റണി, ഷോൺ ജോർജ് എന്നിവരും രാജീവ് ചന്ദ്രശേഖറും മാത്രം യോഗം ചേർന്നിരുന്നു. തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ലക്ഷ്യംവയ്ക്കുന്നത് സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവിനെയാണെന്നും സ‍ൂചനയുണ്ട്. രാജീവ് ചന്ദ്രശേഖർ ടീമിന്റെ വിശ്വസ്തനായാണ് ഇ‍ൗ നേതാവിനെ ബിജെപിക്കാർ കരുതുന്നത്. ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കോർ കമ്മിറ്റി യോഗവും ഉടൻ ചേരേണ്ടതില്ല എന്ന നിലപാട് സംസ്ഥാന അധ്യക്ഷൻ സ്വീകരിക്കുന്നത് എന്നാണ് സൂചന.The post ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് വെട്ടിപ്പ് ഒതുക്കിത്തീർക്കാൻ നീക്കം; ഉടനടി നടപടി വേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ appeared first on Kairali News | Kairali News Live.