പ്രധാനമന്ത്രി മൗനം വെടിഞ്ഞു; യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ല

Wait 5 sec.

ന്യൂഡല്‍ഹി | യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ ആളിക്കത്തുന്ന പശ്ചാത്തലത്തിലാണ് എക്‌സ് പോസ്റ്റിലൂടെ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളോടു പ്രതികരിച്ചത്. പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയത്തില്‍ ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയുന്നത്.നമ്മുടെ യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ലെന്ന് പ്രധാനമന്ത്രി വ്യാഴാഴ്ച രാവിലെ പോസ്റ്റില്‍ കുറിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകള്‍ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേഗത്തിലും കടുത്തതുമായ ശിക്ഷ ഉറപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിരവധി നടപടികളുടെ ഭാഗമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള തങ്ങളുടെ നിരന്തരമായ നടപടികളുടെ തുടര്‍ച്ചയാണിതെന്നും യുവാക്കളുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കികോക്ക്‌റോച്ച് ജനതാ പാര്‍ട്ടി , പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവരുടെ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നത്.വിദ്യാര്‍ത്ഥികളുടെ ഭാവി ‘തകര്‍ത്തത്’ പ്രധാനമന്ത്രി തന്നെയാണെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്കകമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.‘നമ്മുടെ യുവാക്കളുടെ ഭാവിയെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചത് നിങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂര്‍ണ്ണമായി കൈയടക്കാനും തകര്‍ക്കാനും നിങ്ങള്‍ അനുവാദം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു – അതിന് ഉത്തരവാദികളായ ഓരോ വ്യക്തിയെയും നിങ്ങള്‍ സംരക്ഷിക്കുകയും ചെയ്തു’ രാഹുല്‍ എക്‌സില്‍ കുറിച്ചു. Content Highlights:PM Narendra Modi announced fast-track courts for paper leak cases amid intense student protests in Delhi. He assured that those ruining youth futures will face strict action. Rahul Gandhi hit back accusing the PM of destroying the education system and protecting culprits.