ഒരടി പിന്നോട്ടില്ല; ഇന്നും സ്വർണവിലയിൽ വർധനവ്

Wait 5 sec.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് ഇന്ന് സ്വർണവില എത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 1,08,000 രൂപയാണ്. പവന് 560 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,500 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്നും 70 രൂപയാണ് കൂടിയിരിക്കുന്നത്.സ്വർണം വാങ്ങുമ്പോഴുള്ള ജി.എസ്.ടി (3%), ഹാൾമാർക്കിങ് ചാർജ്, കൂടാതെ ജ്വല്ലറികൾ ഈടാക്കുന്ന പണിക്കൂലി എന്നിവ കൂടി ചേർക്കുമ്പോൾ ആഭരണത്തിന്റെ അന്തിമ വില ഇതിൽക്കൂടുതൽ ആയിരിക്കും.ALSO READ: ശബരിമല സ്വർണ മോഷണക്കേസ്: പി എസ് പ്രശാന്തിനെ എസ് ഐ ടി കസ്റ്റഡിയിൽ എടുത്തുവിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാരെ വലിയ ആശങ്കയിലാക്കിയാണ് സ്വർണവിലയുടെ ഈ വർധനവ്. നിലവിൽ വില കൂടുന്നത് കാരണം പഴയ സ്വർണം നൽകി പുതിയത് വാങ്ങുന്നതിനും, അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുമാണ് ഉപഭോക്താക്കൾ കൂടുതൽ താല്പര്യം കാണിക്കുന്നത്.The post ഒരടി പിന്നോട്ടില്ല; ഇന്നും സ്വർണവിലയിൽ വർധനവ് appeared first on Kairali News | Kairali News Live.