‘വി ഡി സതീശൻ സ്വീകരിച്ചത് കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാട്’; ദില്ലിയിൽ കോൺ​ഗ്രസ് ​ഗത്യന്തരമില്ലാതെയാണ് പ്രതിഷേധത്തിനിറങ്ങിയതെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റ‌‌ർ

Wait 5 sec.

ജന്തർമന്തറിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിൽ കോൺ​ഗ്രസ് ​ഗത്യന്തരമില്ലാതെയാണ് രം​ഗത്തെത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. കേന്ദ്ര സ‌ർക്കാരിന് അനുകൂലമായ നിലപാടാണ് വി ഡി സതീശൻ കേരളത്തിൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ​ഗോവിന്ദൻ മാസ്റ്റർ ഇക്കാര്യങ്ങൾ സംസാരിച്ചത്.പ്രതിഷേധിക്കുന്ന ആളുകൾക്കെതിരെ സംഘപരിവാ‌‍ർ രംഗത്തുവരുന്നു. അവരുടെ വീടുകളിലേക്ക് പ്രതിഷേധം നടത്തുന്നു. പ്രശസ്ത വ്യക്തികൾക്കെതിരായ ഭീഷണിയെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിന് സാധിക്കും. കോൺഗ്രസ് വളരെ വൈകിയാണ് സമരത്തിന് എത്തിയത്. ഗത്യന്തരമില്ലാതെ ആണ് കോൺഗ്രസ് രംഗത്തിറങ്ങിയത്. കോൺഗ്രസ് ആദ്യം ഒന്നും ശക്തമായ നിലപാട് സ്വീകരിച്ചില്ല. ബിജെപിയുമായി ഒത്തുചേർന്നാണ് സമരം എന്നാണ് പരസ്യമായി പറഞ്ഞത്.അവസാന ഘട്ടത്തിൽ നിൽക്കകള്ളിയില്ലാതെ രംഗത്തിറങ്ങി. അത് നല്ലത് തന്നെയാണ്.also read:കാർഷിക സർവകലാശാലയിൽ ഡിജെ പരിപാടികൾക്ക് വിലക്ക്; കൃഷിമന്ത്രിയെ വേദിയിൽ ഇരുത്തി ഉത്തരവ് കീറിയെറിഞ്ഞ് കെ.എസ്.യു പ്രതിഷേധംറാപ്പർ വേടൻ കൊച്ചിയിൽ നടത്തിയ പരിപാടിക്കെതിരെ കേരള പൊലീസ് കേസെടുത്തു. മോദിയുടെ അതേ നിലപാടാണ് കേരളത്തിൽ സതീശനും സ്വീകരിക്കുന്നത്. സർക്കാർ ഈ നിലപാടിൽ നിന്ന് പിൻതിരിയണം. സംസ്ഥാന കമ്മിറ്റിയുടെ വിപുലീകൃത യോഗം സെപ്റ്റംബർ 14, 15, 16 തീയതികളിൽ കോഴിക്കോട് ചേരും.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.The post ‘വി ഡി സതീശൻ സ്വീകരിച്ചത് കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാട്’; ദില്ലിയിൽ കോൺ​ഗ്രസ് ​ഗത്യന്തരമില്ലാതെയാണ് പ്രതിഷേധത്തിനിറങ്ങിയതെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റ‌‌ർ appeared first on Kairali News | Kairali News Live.