‘തൂഫാന്‍’ ലഹരി വിരുദ്ധ ക്യാമ്പയിന്‍: മര്‍കസ് എച്ച് എസ് എസില്‍ പ്രതിഷേധ വലയം തീര്‍ത്തു

Wait 5 sec.

കാരന്തൂര്‍ | കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘ഓപറേഷന്‍ തൂഫാന്റെ’ ഭാഗമായി മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ വിദ്യാര്‍ഥി വലയം തീര്‍ത്തു. ലഹരിക്കെതിരെയുള്ള സന്ദേശം സമൂഹത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജി അനീസ് മുഹമ്മദ്, വളണ്ടിയര്‍മാരായ ആബിദ് റഹ്മാന്‍, കെ മുഹമ്മദ് ഷാന്‍ നേതൃത്വം നല്‍കി.ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പ്രതിജ്ഞയെടുത്തു. സ്‌കൂളിലെ അമ്പതോളം എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ വിദ്യാര്‍ഥി വലയം.Content Highlights:Markaz HSS students and staff formed a massive human chain under the ‘Toufan’ anti-drug campaign. The initiative aimed to create strong awareness against drug abuse among youth. Participants pledged to build a drug-free society through collective action.