‘വൈദ്യുതി മന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു’; ജൂലായ് 26ന് എല്ലാ വീടുകളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്ന് ​ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ജൂലായ് 26-ന് ഏഴ് മണിക്ക് പ്രതീകാത്മകമായി എല്ലാ വീടുകളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ പ്രാർഥിക്കാമെന്നാണ് വൈദ്യുതിമന്ത്രി പറഞ്ഞതെന്നും ​ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.പി കെ ശ്രീമതിക്കെതിരായ വ്യാജവാർത്തയിൽ നിയമപരമായ നടപടി സ്വീകരിക്കാൻ സിപിഐഎം നിർദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മത്സരിച്ച് വ്യാപകമായി പ്രചാരവേല നടത്തുന്നുവെന്നും വ്യാജ വാർത്ത നൽകുന്നതിന് യാതൊരു ജാള്യതയുമില്ലെന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നിതിൻ രാജിൻ്റെ മരണത്തിൽ റാമിന്റെ അറസ്റ്റിൽ പൊലീസ് ഒത്തുകളിച്ച് എന്ന് പറഞ്ഞത് കോടതി. കാപ്പ കേസ് പ്രതിക്ക് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കിയതും സതീശൻ സർക്കാർ. എസ്എഫ്ഐ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് അണിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.also read:‘വി ഡി സതീശൻ സ്വീകരിച്ചത് കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാട്’; ദില്ലിയിൽ കോൺ​ഗ്രസ് ​ഗത്യന്തരമില്ലാതെയാണ് പ്രതിഷേധത്തിനിറങ്ങിയതെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റ‌‌ർതദ്ദേശ ഫണ്ട് വെട്ടിക്കുറയ്ക്കലുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ജനപ്രതിനിധികളുടെ പ്രതിഷേധ മാർച്ച് ജൂലായ് 30-ന് നടത്തും. ഓഗസ്റ്റ് രണ്ടിന് തദ്ദേശസ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. ​വഖഫ് ബോർഡുമായി ബന്ധപ്പെട്ട കാര്യത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണ്. ബിജെപിയുമായുള്ള ബന്ധം ഇപ്പോഴും സതീശൻ തുടരുകയാണ്. കേസിൻ്റെ വിധി വരും മുമ്പ് സംഘപരിവാർ ആഗ്രഹിക്കുന്നത് നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് വ്യഗ്രത. അമുസ്ലിങ്ങളെ തിരുകി കയറ്റാനുള്ള സംഘപരിവാർ നിർദേശം നടപ്പാക്കാനാണ് സതീശന് തിടുക്കം.അമുസ്ലിങ്ങളെ നിയമിക്കാമെന്ന് കഴിഞ്ഞ സർക്കാരിൻ്റെ ഉത്തരവിൽ പറഞ്ഞിട്ടില്ല. സതീശൻ സർക്കാരിന് ബുദ്ധി തെളിഞ്ഞെന്നാണ് സംഘപരിവാർ ഇപ്പോൾ പ്രചാരണം നടത്തുന്നത്. വഖഫിൽ ലീഗ് നിലപാട് എന്താണെന്നത് ഗൗരവമായ പ്രശ്‌നം. ജയദീപ് ഗുപ്തക്ക് ബ്രീഫ് ചെയ്ത് കൊടുത്തത് ലീഗ് നേതാവായ അഭിഭാഷകൻ. അമുസ്ലിങ്ങളെ ഉൾപ്പെടുത്താമെന്നാണ് അറിയിച്ചതെന്നും ​ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.The post ‘വൈദ്യുതി മന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു’; ജൂലായ് 26ന് എല്ലാ വീടുകളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്ന് ​ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.