‘ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇവിടെ വിലസേണ്ട’; അസഭ്യവർഷം നടത്തി യൂത്ത് കോൺഗ്രസ്

Wait 5 sec.

പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ. ആലപ്പുഴയിൽ പോസ്റ്റ് ഓഫീസിലേക്ക് സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളാണ് പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി ചീത്ത വിളിച്ചത്. രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രി ആയിരിക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇവിടെ വിലസേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് പരസ്യമായി പൊലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചത്.കൂടാതെ മറ്റ് പൊലീസുകാരുടെ മുന്നിൽ വെച്ച് പൊലീസ് ഉദ്യോ​ഗസ്ഥനെ കയ്യേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുകയും ചെയ്തു. പൊലീസുകാർ ഇത് തടയുകയായിരുന്നു. വയനാട്ടിലും ഇന്ന് സമാനമായ സംഭവം നടന്നിരുന്നു. കെ എസ് യു ജില്ലാ പ്രസിഡൻ്റാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ്റെ മുഖത്തടിച്ചത്.Also read: പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് കെഎസ്‍യു ജില്ലാ പ്രസിഡൻ്റ്ഭരണമുണ്ടെന്നതിനാൽ യൂത്ത് കോൺ​ഗ്രസ് നടത്തുന്ന ഇത്തരം നടപടികൾക്കെതിരെ വ്യാപക വിർമശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊലീസിനെ ആക്രമിക്കുന്ന ഈ നടപടികൾക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുയരുന്നുണ്ട്.Youth Congress leaders allegedly abused police officers and attempted to assault an officer during a protest march to the post office in AlappuzhaThe post ‘ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇവിടെ വിലസേണ്ട’; അസഭ്യവർഷം നടത്തി യൂത്ത് കോൺഗ്രസ് appeared first on Kairali News | Kairali News Live.