മോഷണത്തിന് എത്തിയ വീട്ടിൽ മലമൂത്ര വിസർജനം നടത്തി കടന്നുകളഞ്ഞ് മോഷ്ടാക്കൾ; സംഭവം ഉത്തർപ്രദേശിൽ

Wait 5 sec.

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ മൂന്ന് വീടുകളിൽ മോഷണം നടത്തി കടന്നുകളഞ്ഞ് മോഷ്ടാക്കൾ. കഴിഞ്ഞ ദിവസം രാത്രി നാരായൺപൂർ ഗ്രാമത്തിലെ മൂന്ന് വീടുകളിലാണ് മോഷണം നടത്തിയത്. മോഷണം നടത്തിയ ശേഷം ഒരു വീട്ടുമുറ്റത്ത് മലമൂത്ര വിസർജനം നടത്തി ഇവർ കടന്നുകളയുകയായിരുന്നു. രണ്ട് വീടുകളിൽ നിന്ന് ആഭരണവും പണവുമാണ് നഷ്ടപ്പെട്ടത്. മറ്റൊരു വീട്ടിൽ നിന്ന് ദൈവത്തിന് വഴിപാടായി വെച്ച 45 രൂപയും മോഷണം പോ‌യി. ഈ വീട്ടിലാണ് ഇവർ മലമൂത്ര വിസർജനം നടത്തിയത്.​ഗ്രാമവാസികളായ രാമൻ പാസ്വാൻ, മദൻ ചൗഹാൻ എന്നിവരുടെ വീട്ടുകളിലെ ആഭരണവും പണവുമാണ് പ്രതികൾ മോഷ്ടിച്ചത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളും 15,000 രൂപയുമാണ് നഷ്ടപ്പെട്ടത്. രാമൻ പാസ്വാന്റെ അമ്മയുടെ ആഭരണങ്ങളുമായി കടന്നുകളഞ്ഞ കള്ളന്മാർ രാസവസ്തുക്കൾ ഉപയോഗിച്ച് പെട്ടികളുടെ പൂട്ടുകൾ തകർത്തിരുന്നു. മദൻ ചൗഹാനും കുടുംബവും വിദേശത്താണ് താമസം.Also Read: മാനദണ്ഡം ലംഘിച്ച് 105 ജീവനക്കാരെ സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ വകുപ്പ്സംഭവത്തിന് ശേഷം രണ്ട് കുടുംബങ്ങളും കൊരന്തടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.The post മോഷണത്തിന് എത്തിയ വീട്ടിൽ മലമൂത്ര വിസർജനം നടത്തി കടന്നുകളഞ്ഞ് മോഷ്ടാക്കൾ; സംഭവം ഉത്തർപ്രദേശിൽ appeared first on Kairali News | Kairali News Live.