ദേശീയ സുരക്ഷാ നിയമപ്രകാരം വ്യക്തികളെ കരുതൽ തടങ്കലിൽ വയ്ക്കാൻ (എൻ എസ് എ) നടപ്പിലാക്കാനുള്ള നിർദ്ദേശം ദില്ലി പൊലീസിന് നൽകി കേന്ദ്രം. ദില്ലി പൊലീസ് കമ്മീഷണർക്കാണ് കേന്ദ്രം അനുമതി നൽകിയത്. ജൂലൈ 19 മുതൽ ഒക്ടോബർ 18 വരെ എൻ എസ് എ പ്രകാരം ആളുകളെ കരുതൽ തടങ്കലിൽ വയ്ക്കാനാണ് നിർദ്ദേശം.ദില്ലിയിൽ യുവാക്കളുടേയും വിദ്യാർഥികളുടേയും നേതൃത്വത്തിൽ സമരം ശക്തമായിരിക്കെയാണ് നടപടി. പൊലീസിനെ ഉപയോഗിച്ചു കൊണ്ട് സമരക്കാരെ അടിച്ചമർത്തുകയാണ് കേന്ദ്രം. അതിക്രൂരമായാണ് പൊലീസ് സമരക്കാരെ തല്ലച്ചതച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയർന്ന് വന്നിരുന്നു.Also read: യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് മോദി; ആത്മാർത്ഥതയുണ്ടെങ്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ ആരംഭിക്കൂ എന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപിഎന്നാൽ എൻ എസ് എ നടപ്പിലാക്കാൻ നിർദേശം നൽകിയെന്ന പ്രചാരണം ദില്ലി പൊലീസ് തള്ളി. നടന്നത് സ്വാഭാവിക പ്രക്രിയ മാത്രമെന്നും മുൻ ഉത്തരവ് പുതുക്കുക മാത്രമാണ് ഉണ്ടായതെന്നും ഉത്തരവിനായി പ്രത്യേക അഭ്യർത്ഥനകളൊന്നും തന്നെ നടത്തിയിട്ടില്ലെന്നുമാണ് പൊലീസ് വാദം.The post ദില്ലി പൊലീസിന് എൻ എസ് എ നടപ്പിലാക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ appeared first on Kairali News | Kairali News Live.