സമസ്തജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Wait 5 sec.

സമസ്ത ഇ കെ വിഭാഗം ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർ‌ദ്ധക്യസഹചമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് അന്ത്യം. നിരവധി മഹല്ലുകളുടെ ഖാസിയായിരുന്നു അദ്ദേഹം.ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി.Also Read:‘ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇവിടെ വിലസേണ്ട’; അസഭ്യവർഷം നടത്തി യൂത്ത് കോൺഗ്രസ്1945ൽ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ ജനിച്ച അദ്ദേഹം മതപഠനത്തിനു ശേഷം പതിനാറാം വയസ്സിൽ തിരൂർക്കാട് മഹല്ല് പള്ളി ഖത്തീബായും ഇരുപതാം വയസ്സിൽ മഹല്ല് ഖാസിയായും സേവനമനുഷ്ഠിച്ചു. 2003 ൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായും 2006ൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും ചുമതലയേറ്റു. ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി(ഇഫ്‌ലു) സിലബസ് രൂപീകരണ സമിതി അംഗമായിരുന്നു. 2016ൽ സമസ്തയുടെ ജനറൽ സെക്രട്ടറി ആയും അദ്ദേഹം ചുമതലയേറ്റു.The post സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു appeared first on Kairali News | Kairali News Live.