വിസ്മയ മോഹൻലാലിനെ അധിക്ഷേപിച്ച  മേജർ രവിയെ വിമർശിച്ച് ഡോ ഷിജുഖാൻ

Wait 5 sec.

ദില്ലിയിലെ വിദ്യാർഥികളുടെ പ്രതിഷേധത്തെ പൊലീസ് അടിച്ചമർത്തിയതിനെതിരെ പ്രതികരിച്ച വിസ്മയ മോഹൻലാലിനെ അധിക്ഷേപിച്ച  മേജർ രവിയെ വിമർശിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ ഷിജുഖാൻ.മേജർ രവി വീണ്ടും പരിഹാസ്യനാവുകയാണ് എന്നും അദ്ദേഹത്തിന്റെ ജല്പനങ്ങൾ പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയും എന്നും ഷിജുഖാൻ ഫേസ്ബുക്കിൽ കുറിച്ചു.വിസ്മയയുടെ വിവേചനബുദ്ധിയേയും ചിന്താശേഷിയെയും പരിഹസിക്കുക വഴി സ്ത്രീവിരുദ്ധമായതും സാംസ്കാരികകേരളത്തിന് കളങ്കവുമായ വാക്കുകളാണ് രവിയുടെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത് എന്ന് അദ്ദേഹം എഴുതി. നേരത്തെ,  വിസ്മയ പഠിച്ചതും വളർന്നതും വിയറ്റ്നാമിലാണെന്നും അവർക്ക് രാഷ്ട്രീയം അറിയില്ലെന്നും ആണ് മേജർ രവി പറഞ്ഞത്. സമരത്തിന് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെന്നും സമരം ചെയ്യുന്നത് ഒരു യോ​ഗ്യതയുമില്ലാത്തവരാണെന്നും മേജർ രവി നേരത്തെ പറഞ്ഞിരുന്നു.ഡോ ഷിജുഖാന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപംവീണ്ടും വീണ്ടും പരിഹാസ്യനാവുകയാണ് മേജർ രവി. അദ്ദേഹത്തിൻ്റെ ജല്പനങ്ങൾ പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയും. നീതിയ്ക്കായി ജീവന്മരണപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ യുവതയ്ക്ക് ഐക്യദാർഢ്യമർപ്പിച്ച വിസ്മയ മോഹൻലാലിനെ വിലയിടിച്ച് കാണിച്ചുകൊണ്ടുള്ളതാണ് ബി ജെ പി സ്ഥാനാർഥി കൂടിയായിരുന്ന മേജർ രവിയുടെ പ്രസ്താവന. വിസ്മയയുടെ വിവേചനബുദ്ധിയേയും ചിന്താശേഷിയെയും പരിഹസിക്കുക വഴി സ്ത്രീവിരുദ്ധമായതും സാംസ്കാരികകേരളത്തിന് കളങ്കവുമായ വാക്കുകളാണ് രവിയുടെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്.രാജ്യത്തെ യുവതയും ചിന്തിക്കുന്ന ജനതയും ഒരേ മനസ്സിൽ പിന്തുണയ്ക്കുന്ന സമരം തൻ്റെ രാഷ്ട്രീയ മേലാളന്മാരെ അസ്വസ്ഥപെടുത്തുന്നതിലെ അസഹിഷ്ണുതയാണ് “മൈനർ രവി”യുടെ വാക്കുകളുടെ വയറിളക്കത്തിന് കാരണം.വർഗീയതയും വകതിരിവില്ലായ്മയും അലങ്കാരമാക്കിയുള്ള പ്രസ്താവനകളാണ് കുറച്ചുകാലമായി പ്രസ്‌തുത രവിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അർഹിക്കുന്ന അവജ്ഞയോടെ കേരളം അത് ചവറ്റുകുട്ടയിൽ എറിയും..The post വിസ്മയ മോഹൻലാലിനെ അധിക്ഷേപിച്ച  മേജർ രവിയെ വിമർശിച്ച് ഡോ ഷിജുഖാൻ appeared first on Kairali News | Kairali News Live.