പ്രതിഷേധം ആളിപ്പടരുന്നു; പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിയിൽ എത്തി വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Wait 5 sec.

വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിയിൽ എത്തി വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാഹുൽഗാന്ധിയുടെ വസതിയിൽ നിന്നും ബസ്സിൽ സ്മൃതി മണ്ഡപത്തിലേക്ക് പോയ എംപിമാരെ തടയാനുള്ള എല്ലാ ശ്രമങ്ങളും ദില്ലി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. രാജ്യ തലസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമെന്ന് ജോൺ ബ്രിട്ടാസ് എം പി വിമർശിച്ചു.വിദ്യാർത്ഥി പ്രതിഷേധം അതിശക്തമായി മുന്നോട്ടു പോകുമ്പോഴും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാനോ, ചർച്ചകൾക്ക് മോദി സർക്കാർ തയ്യാറാകത്തതിലാണ് പ്രതിപക്ഷ എംപിമാർ ഗാന്ധി സ്മൃതയിലേക്ക് എത്തി പ്രതിഷേധിച്ചത്. രാഹുൽ ഗാന്ധിയുടെ വസതിക്കു മുന്നിൽ നിന്നും രണ്ട് ബസ്സുകളിലായിട്ടാണ് എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ വഴിയിൽ ഉടനീളം എംപിമാരെ തടയാനുള്ള നീക്കമാണ് കണ്ടത്. രാഹുൽ ഗാന്ധിയുടെ വസതിക്ക് പുറത്ത് ബസ് റോഡിന് കുറുകെ ഇട്ടായിരുന്നു പോലീസിൻറെ ആദ്യനീക്കം. പിന്നാലെ കേന്ദ്ര മന്ത്രി കിരൺ റിജിജൂവിൻ്റെ വസതിക്ക് മുൻപിൽ കേന്ദ്രസേന വിന്യസിച്ച് ബാരിക്കേടുകൾ സ്ഥാപിച്ചും ബസ്സുകൾ തടഞ്ഞു.Also read: മോദിസർക്കാരിൻ്റെ നരനായാട്ട്; നാളെ എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്ഇതെല്ലാം മറികടന്നാണ് എംപിമാർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ എത്തിയത്. കേന്ദ്രസർക്കാരിനെതിരായ ശക്തമായ പോരാട്ടത്തിന്റെ തുടക്കമെന്നും എംപിമാർ പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.The post പ്രതിഷേധം ആളിപ്പടരുന്നു; പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിയിൽ എത്തി വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.