ഒരടിപിന്നോട്ടില്ല; ദില്ലിയിൽ അലയടിച്ച് വിദ്യാർഥി യുവജന പ്രതിഷേധം

Wait 5 sec.

രാജ്യ തലസ്ഥാനത്തെ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നു. ജന്തർ മന്ദിരിലേക്ക് ഒഴുകിഎത്തുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്രം. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിചാരണകൾക്കായി അതിവേഗ കോടതികൾ തുറക്കുമെന്നാണ് വിഷയത്തിൽ സമ്മർദ്ദങ്ങൾ ഒടുവിൽ മോദിയുടെ പ്രതികരണം. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സിജെപി തള്ളി. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ല എന്ന നിലപാടിലാണ് സിജെപി നേതൃത്വംരാജ്യവ്യാപകമായി സമാധാനപരമായപ്രതിഷേധത്തിന് നാളെ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം രാഹുൽ ഗാന്ധി ഉൾപ്പെടുന്ന കോൺഗ്രസ് നേതൃത്വം ജന്തർ മന്തറിൽ എത്താത്തതിനെ സോനം വാങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ വിമർശിച്ചു. ഇതിനിടെ കോൺഗ്രസ് എം പി കെ സുധാകരൻ സിജെപി സമരത്തിന് പിന്തുണയുമായി എത്തി. എളമരം കരീം അടക്കമുള്ള സി ഐ ടി യു നേതാക്കളും പ്രതിഷേധ നഗരിയിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു. Also read: പ്രതിഷേധം ആളിപ്പടരുന്നു; പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിയിൽ എത്തി വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുസമരം ശക്തമായതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിനവും ജന്തർ മന്ദറിന് സമീപം ഇൻ്റർനെറ്റ് സേവനങ്ങൾ കേന്ദ്രം വിലക്കി .16 മെട്രോ സ്റ്റേഷനുകളിലേക്ക് കേന്ദ്രം അടച്ചതോടും നിരവധി യാത്രക്കാർ കുടുങ്ങി. 30 കമ്പനി കേന്ദ്രസേനയെയാണ് ജന്തർ മന്ത്രി സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ വിന്യസിച്ചിരിക്കുന്നത്. സമരക്കാരും പോലീസും തമ്മിൽ ഇടവിട്ടുള്ള നേരിയ സംഘർഷങ്ങൾ ഇന്നും ജന്തർ മന്ദറിന് സമീപത്ത് ഉണ്ടായ പശ്ചാത്തലത്തിൽ കൊണാട്ട് പ്ലേസ്സിലെ എല്ലാ കടകളും അടക്കാൻ ട്രേഡ് യൂണിയൻ നിർദ്ദേശം നൽകി .The post ഒരടിപിന്നോട്ടില്ല; ദില്ലിയിൽ അലയടിച്ച് വിദ്യാർഥി യുവജന പ്രതിഷേധം appeared first on Kairali News | Kairali News Live.