തിരുവനന്തപുരം | തദ്ദേശ വകുപ്പില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിന് നീക്കം. 400 ഓളം സെക്രട്ടറിമാരെ മാറ്റുന്നത് സംബന്ധിച്ച് മന്ത്രി കെ എം ഷാജി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നല്‍കിയ കുറിപ്പ് ചോര്‍ന്നു. വകുപ്പില്‍ കൂട്ടസ്ഥലംമാറ്റത്തിന് നിര്‍ദേശിച്ച് മന്ത്രി ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ നല്‍കിയ കുറിപ്പാണ് ചോര്‍ന്നത്. ഇക്കഴിഞ്ഞ എട്ടാം തീയതി ആയിരുന്നു തദ്ദേശ വകുപ്പ് ഡയറക്ടറോട് ജീവനക്കാരെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഇടപെടല്‍. ജില്ലാതല ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് മന്ത്രി രഹസ്യമായി നല്‍കിയ കുറിപ്പ് പുറത്തുവന്നത്. ഓണ്‍ലൈന്‍ വഴി നടത്തേണ്ട സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നു.കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 2026ലെ പൊതുസ്ഥലം മാറ്റത്തിനായി ഓണ്‍ലൈന്‍ വഴി തദ്ദേശ വകുപ്പ് അപേക്ഷ ക്ഷണിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പട്ടിക തയ്യാറാക്കി ആക്ഷേപങ്ങളും പരാതികളും പരിശോധിച്ചും സീനിയോറിറ്റി കണക്കിലെടുത്തുമാണ് സ്ഥലംമാറ്റം നടപ്പിലാക്കേണ്ടത്. കഴിഞ്ഞ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളും സെന്‍സസ് നടപടികളും കാരണം പൊതുസ്ഥലംമാറ്റം നടത്താനായിട്ടില്ലെന്ന് മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ നേരിട്ടും രേഖാമൂലവും ഭരണസമിതി തീരുമാനം അനുസരിച്ചും സ്ഥലംമാറ്റം നടത്താന്‍ അഭ്യര്‍ഥിച്ചതായി കുറുപ്പില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഡയറക്ടര്‍ക്കുള്ള കുറിപ്പില്‍ മന്ത്രി ഉന്നയിച്ചത്.Content Highlights:The Local Self Government Department in Kerala is preparing for a large-scale transfer of officials. A note issued by Minister M B Rajesh regarding the move has surfaced, triggering political discussions across the state. Further details regarding the official directive are awaited.