വിദ്യാർഥികൾക്ക് അനുകൂലവും സത്യസന്ധവുമായ വ്യവസ്ഥിതി ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യം: സച്ചിൻ ടെണ്ടുൽക്കർ

Wait 5 sec.

ദില്ലിയിലെ വിദ്യാർഥി യുവജന പ്രക്ഷോഭത്തെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ. വിദ്യാർഥികൾക്ക് അനുകൂലവും സത്യസന്ധവുമായ ഒരു വ്യവസ്ഥിതി ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. കഠിനാധ്വാനത്തിന് അർഹമായ വില ലഭിക്കണം. സമൂഹത്തിൽ മെറിറ്റ് നടപ്പിലാക്കപ്പെടണം.പരാജയപ്പെടുന്നത് തെറ്റല്ല, എന്നാൽ ചതി ചെയ്യുന്നത് തെറ്റാണെന്നും ഒരിക്കലും കുറുക്കുവഴികൾ തേടരുതെന്ന് ചെറുപ്പകാലത്ത് അച്ഛൻ തന്നെ പഠിപ്പിച്ച ഒരു പ്രധാന പാഠമാണെന്ന് സച്ചിൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.ഇന്ന്, തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കാത്തതിൽ വിദ്യാർഥികൾ നിരാശരാകുമ്പോൾ, അത് തികച്ചും സ്വാഭാവികമാണ്.Also read: ദില്ലി പൊലീസിന് എൻ എസ് എ നടപ്പിലാക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർഅവർക്ക് ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ നമുക്കെല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാം. ‘ഇന്ത്യയിലെ യുവ ജനങ്ങൾ സ്വപ്നങ്ങളും ഊർജ്ജവും നിറഞ്ഞതാണ്. അവരാണ് നമ്മുടെ വിജയത്തിന്റെ രഹസ്യം. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സ്കൂളുകൾ, ഭരണാധികാരികൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാവർക്കും നമ്മുടെ യുവത്വം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിൽ വലിയ ഉത്തരവാദിത്തവും പങ്കുമുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.The post വിദ്യാർഥികൾക്ക് അനുകൂലവും സത്യസന്ധവുമായ വ്യവസ്ഥിതി ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യം: സച്ചിൻ ടെണ്ടുൽക്കർ appeared first on Kairali News | Kairali News Live.