പാലക്കാട് പ്രവാസി സെന്ററിന്റെ ആറാമത് വാർഷിക കുടുംബസംഗമം ‘ഉണർവ് 2026’ ജൂലൈ 26 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 3:30 മുതൽ കഞ്ചിക്കോട് പുതുശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഇ.കെ. നായനാർ കൺവെൻഷൻ സെന്ററിൽ വെച്ച് ആണ് പരിപാടി. ചടങ്ങിൽ മലമ്പുഴ എം.എൽ.എ എ. പ്രഭാകരൻ മുഖ്യാതിഥിയായിരിക്കും. മഞ്ചേരി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പ്രിയ ചന്ദ്രൻ പങ്കെടുക്കും. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജോയ് വി., വാർഡ് മെമ്പർ ശ്രീമതി. വിജയകുമാരി പി. എന്നിവരും സംസാരിക്കും.Also Read:കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കോൺസുലർ സേവനങ്ങൾ ഇന്ന് മുതൽ അപേക്ഷാ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുംവാർഷിക പൊതുയോഗത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഗായകനും പെർഫോമറുമായ ശ്രീ. മനോജ് രാജഗോപാൽ നയിക്കുന്ന സംഗീതവിരുന്നും, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന ‘നാട്ടുചന്തം’ നാടൻപാട്ട് ദൃശ്യാവിഷ്കാരവും അരങ്ങേറും. മത്സരവിജയികൾക്കുള്ള സമ്മാനദാനം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് അവാർഡ് വിതരണം, പാചകമത്സരം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും.The post പാലക്കാട് പ്രവാസി സെന്റർ സംഘടിപ്പിക്കുന്ന കുടുംബസംഗമം ഞായറാഴ്ച കഞ്ചിക്കോട്ടിൽ appeared first on Kairali News | Kairali News Live.