യുഎഇയിൽ സ്പെഷ്യൽ നീഡ് വിഭാഗത്തിൽ പെട്ടവർക്ക് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഇനി മുതൽ പ്രത്യേക പരിഗണന

Wait 5 sec.

സ്പെഷ്യൽ നീഡ് വിഭാഗത്തിൽ പെട്ടവർക്ക് യു എ ഇ യിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഇനി മുതൽ പ്രത്യേക പരിഗണന ലഭിക്കുമെന്ന് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മിത്തൽ അറിയിച്ചു. സ്പെഷ്യൽ നീഡ് വിഭാഗത്തിൽപ്പെടുന്നവർക്കും മുതിർന്ന പൗരന്മാർക്കും ഇനി മുതൽ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ല.നേരിട്ട് എത്തി ക്യൂ ഒഴിവാക്കി മുൻഗണനയോടെ സേവനം ലഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ സമൂഹവുമായി നടത്തിയ സംവാദ പരിപാടിയിലായിരുന്നു അംബാസഡറുടെ പ്രഖ്യാപനം. സ്പെഷ്യൽ നീഡ് വിഭാഗത്തിൽപ്പെടുന്നവർക്ക് ഇനി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാതെ തന്നെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ എത്താം. ഇവർക്ക് ക്യൂവിൽ നിൽക്കാതെ മുൻഗണനാ അടിസ്ഥാനത്തിൽ സേവനം നൽകും.Also read: കുവൈത്തിൽ അബ്ദലി അതിർത്തി കവാടത്തിന് നേരെ ഡ്രോൺ ആക്രമണം മുതിർന്ന പൗരന്മാർക്കും ഇതേ സൗകര്യം ലഭിക്കും. കഴിഞ്ഞ പത്ത് വർഷത്തിനിടെ യുഎഇയിലെ ഇന്ത്യൻ സമൂഹം ഇരട്ടിയായതായി അംബാസഡർ പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രവർത്തിക്കുന്ന അൽ ഹിന്ദ് പാസ്‌പോർട്ട് കോൺസുലാർ സർവീസ് സെന്റർ സന്ദർശിച്ച് അംബാസഡർ സേവനങ്ങൾ വിലയിരുത്തി. വിവിധ എമിറേറ്റുകളിൽ നിന്നുള്ള ഇന്ത്യൻ സംഘടനാ പ്രതിനിധികളും നിരവധി പ്രവാസികളും പരിപാടിയിൽ പങ്കെടുത്തു.The post യുഎഇയിൽ സ്പെഷ്യൽ നീഡ് വിഭാഗത്തിൽ പെട്ടവർക്ക് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഇനി മുതൽ പ്രത്യേക പരിഗണന appeared first on Kairali News | Kairali News Live.