പാലാ നഗരസഭയിൽ ദീർഘനാളായി അരങ്ങേറിയിരുന്നത് നാടകീയ സംഭവങ്ങളാണ്. എന്നാൽ ഇന്ന് അവിശ്വാസ പ്രമേയത്തിലൂടെ യു ഡി എഫിനെ ഭരണത്തിൽ നിന്നും പുറത്താക്കി. അതേ സമയം പാലായിൽ നടപടിയുമായി കോൺഗ്രസും രംഗത്തെത്തി. വിപ്പ് ലംഘിച്ചു എൽ ഡി എഫ് അവിശ്വാസ പ്രമേയത്തിനെ പിന്തുണച്ച നാല് കോൺഗ്രസ് കൗൺസിലർമാരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.കൗൺസിലർമാരായ രജിത പ്രകാശ്, ലിസി കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലാ നഗരസഭയിൽ അധികാരം പിടിച്ചെടുത്തത്. എന്നാൽ, തുടക്കം മുതൽ തന്നെ മുന്നണിയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു.Also read: പാലാ ‘കൈ’യിൽ നിന്ന് പോയി; എൽ ഡി എഫ് അവിശ്വാസപ്രമേയം പാസായി, യു ഡി എഫിന് ഭരണം നഷ്ടമായിAfter months of political drama, the UDF-led administration in Pala Municipality was ousted through a no-confidence motion. Meanwhile, the Congress party initiated disciplinary action against four of its councillors who defied the party whip and supported the LDF-backed no-confidence motion. The four councillors have been expelled from the party’s primary membershipThe post പാലായിൽ എൽഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി appeared first on Kairali News | Kairali News Live.