ഫിഫ ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പരിശീലകനെ മാറ്റി ജോർദാൻ. ലോകകപ്പിൽ ടീമിനെ പരിശീലിപ്പിച്ച ജമാൽ സെല്ലമിക്ക് പകരക്കാരനായി മൊറോക്കോക്കാരൻ തന്നെയായ ബദൗ സാഖിയാണ് ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുന്നത്. നേരത്തെ സെല്ലമിയുടെ കീഴിൽ ഫിഫ ലോകകപ്പിൽ ആദ്യമായി പന്ത് തട്ടിയ ജോർദ്ദാന്റെ പ്രകടനം ഏറെ നിരാശാജനകം ആയിരുന്നു. ഓസ്ട്രിയ, അൾജീരിയ, അര്ജന്റീന എന്നിവരടങ്ങിയ ഗ്രൂപ്പിൽ എല്ലാ മത്സരങ്ങളും പരാജയപ്പെട്ടാണ് ടീം ലോകകപ്പിൽ നിന്നും പുറത്തായത്.View this post on InstagramA post shared by JFA-الاتحاد الأردني لكرة القدم (@jordan.fa)67 വയസ്സുള്ള സാഖി നേരത്തെ മൊറോക്കയോയുടെ ഗോൾകീപ്പറും നായകനും ആയിരുന്നു. ആഫ്രിക്കയിലെ പലപ്രമുഖ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുള്ള സാഖിയുടെ ആദ്യ പരീക്ഷണം വരുന്ന ഏഷ്യ കപ്പിൽ ടീമിനെ മികച്ച വിജയത്തിലേക്ക് നയിക്കുക എന്നുള്ളതാണ്.The post ഫിഫ ലോകകപ്പ് 2026: ജോർദാന്റെ പുതിയ പരിശീലകനായി ചുമതല ഏൽക്കാൻ ബദൗ സാഖി appeared first on Kairali News | Kairali News Live.