വാഴ ഉത്പന്നങ്ങളുടെ രുചി മേളവുമായി മടിക്കൈ പഞ്ചായത്ത്കുടുംബശ്രീ സി ഡി എസിൻ്റെ ബനാന ഫെസ്റ്റ്. വാഴയിൽ നിന്നുള്ള വ്യത്യസ്തമായ വിഭവങ്ങളാണ് ഫെസ്റ്റിൽ ഒരുക്കിയത്. കാസർഗോഡിന്റെ വാഴത്തോട്ടം എന്നറിയപ്പെടുന്ന മടിക്കൈയിലാണ് വാഴയിൽ നിന്നുള്ള വ്യത്യസ്തമായ വിഭവങ്ങൾ ഒരുക്കി ബനാന ഫെസ്റ്റ് സംഘടിപ്പിച്ചത്.മടിക്കൈ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 263 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും 850 ഓളം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. പഴം മിഠായി, പഴം കിളിക്കൂട്, വാഴക്കൂമ്പ് കട്ലറ്റ്, വാഴക്കാമ്പ് തോരൻ, വാഴപ്പഴം കേക്ക് തുടങ്ങി വൈവിധ്യമുള്ള 135 ഇനങ്ങളുടെ പ്രദർശനമാണ് നടന്നത്.Also read: ഈ കേക്ക് ഉണ്ടാക്കാൻ ഓവൻ വേണ്ട, മൈദയും മുട്ടയും പഞ്ചസാരയും വേണ്ടവാഴപ്പഴത്തിന്റെ അനന്തസാധ്യതകൾ പൊതു സമൂഹത്തിൽ എത്തിക്കുക, മൂല്യ വർധിത ഉത്പന്നങ്ങളുടെ ഉത്പാദനം വർധിപ്പിക്കുക, വനിത സംരംഭങ്ങളിലൂടെ മികച്ച ഭക്ഷ്യ സംസ്കരണ മേഖല തുറന്ന് വരുമാനമുണ്ടാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മേക്കാട്ട് സ്കൂളിൽ നടന്ന ബനാന ഫെസ്റ്റ് കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബനാന ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.The post വാഴക്കൂമ്പ് കട്ലെറ്റ് മുതൽ വാഴപ്പഴം കേക്ക് വരെ; രുചി മേളവുമായി മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ബനാന ഫെസ്റ്റ് appeared first on Kairali News | Kairali News Live.