കൊല്ലം അഞ്ചൽ എൽ പി എസിൽ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് സ്കൂളിൽ മുണ്ട് ഉടുത്തു വന്ന യു കെ ജി വിദ്യാർത്ഥിക്ക് അധ്യാപിക വക ശാസനയും അപമാനിക്കലും. രക്ഷിതാക്കൾ അധ്യാപികയ്ക്ക് എതിരെ ചൈൽഡ് ലൈനിൽ പരാതി നൽകി. അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐയുടേയും- ഡിവൈഎഫ്ഐയുടേയും നേതൃത്വത്തിൽ അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു.വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുടെ നിർദ്ദേശപ്രകാരം വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളെ അനുകരിച്ചു വന്ന അഞ്ച് വയസ് മാത്രം പ്രായമുള്ള പ്രീ പ്രൈമറി വിദ്യാർത്ഥിയെ ആണ് സ്കൂളിലെ അധ്യാപിക മുണ്ട് ഉടുത്തു വന്നതിനു മാന്യമായ വേഷം ധരിച്ച് വരണമെന്ന് പറഞ്ഞ് ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.Also read: ആരോട് പറയാൻ ആര് കേൾക്കാൻ…; ബിജെപി ഫണ്ട് തട്ടിപ്പിൽ രാജീവ് ചന്ദ്രശേഖരന് ജില്ലാ നേതാക്കളുടെ പരാതി പ്രവാഹംപ്രതിഷേധത്തിൻ്റെ ഭാഗമായി സ്കൂൾ എച് എം, ടീച്ചർ എന്നിവർക്ക് നോട്ടീസ് നൽകുമെന്നും വിശദമായി അന്വേഷണം നടത്തി നടപടി എടുക്കുമെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.The post വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് മുണ്ടുടുത്തെത്തിയ യു കെ ജി വിദ്യാർത്ഥിക്ക് അധ്യാപികയുടെ ശാസനയും അപമാനിക്കലും appeared first on Kairali News | Kairali News Live.