ജൂനിയര്‍ ലീഡര്‍ഷിപ്പ് ബൂട്ട് ക്യാമ്പ് സമാപിച്ചു

Wait 5 sec.

കോഴിക്കോട്  |  ജാമിഅ മദീനതുന്നൂറിന്റെ നേതൃത്വത്തില്‍ വ്യത്യസ്ത ജൂനിയര്‍ കാമ്പസുകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയായ ‘ഖിദ്മ ലീഡര്‍ഷിപ്പ് ബൂട്ട് ക്യാമ്പ്’ സമാപിച്ചു. ടൈം മാനേജ്‌മെന്റ്, ഇഫക്ടീവ് ലീഡര്‍ഷിപ്പ്, സ്ട്രാടെജിക് പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സെഷനുകളും വര്‍ക്ക്ഷോപ്പുകളും നടന്നു.ജാമിഅ മദീനതുന്നൂര്‍ അക്കാദമിക് ഡയറക്ടര്‍ ഉവൈസ് നൂറാനി വിഷന്‍ ടോക്ക് അവതരിപ്പിച്ചു.ഡോ. ഹുസൈന്‍ മേലാറ്റൂര്‍, ജാബിര്‍ സഖാഫി പൂനൂര്‍, ഇംതിയാസ് അഹമ്മദ് നൂറാനി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.ചടങ്ങില്‍2025-26 അധ്യയന വര്‍ഷത്തെ ബെസ്റ്റ് ജൂനിയര്‍ ക്യാമ്പസ് സ്റ്റുഡന്റ്‌സ് യൂണിയന്‍ അവാര്‍ഡ് നേടിയ ദാറുല്‍ ഹിദായ ഈങ്ങാപ്പുഴ കാമ്പസ് യൂണിയനെ അനുമോദിച്ചു.അക്കാദമിക് ഓഫീസര്‍ സിനാന്‍ നൂറാനി സ്വാഗതവും നാദി ദഅവ ജനറല്‍ കണ്‍വീനര്‍ ഫസ്ലു റഹ്മാന്‍ നന്ദിയും പറഞ്ഞു.Content Highlights: The Khidma Leadership Boot Camp organized by Jamia Madinathunnoor for junior campus student union leaders concluded in Kozhikode. The event featured workshops on time management and effective leadership. Darul Hidayah Engapuzha campus union received the Best Student Union award.