അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചു; സഹിക്കാവുന്നതിലും അപ്പുറം, നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പികെ ശ്രീമതി

Wait 5 sec.

തനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പികെ ശ്രീമതി . മുൻപില്ലാത്ത വിധമുള്ള ദുരാരോപണമാണ് നേരിട്ടതെന്നും സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് ശ്രീമതി പറഞ്ഞു. വളരെ മോശമായ രീതിയിലാണ് വാർത്ത നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.ജനം ടി വിയാണ് തുടങ്ങി വച്ചത്. മാനസികമായി വലിയ പ്രയാസത്തിലായെന്നും വാർത്ത നൽകിയവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അവർ പറഞ്ഞു. മാപ്പ് പറഞ്ഞാൽ തീരില്ലെന്നും ശ്രീമതി വ്യക്തമാക്കി.Also Read: കള്ളാടി ദുരന്തം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനംഅതേസമയം, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്കെതിരായ ആരോപണങ്ങൾ വ്യാജമെന്ന് അജിത് കുമാർ പറഞ്ഞു. മുൻ എംഎൽഎ ആർ കൃഷ്ണ​ന്റെ മകനാണ് അജിത് കുമാർ. മുൻ എംഎൽഎയായ തൻറെ പിതാവിൻറെ പേരിൽ 2020 വരെ മാതാവിന് പെൻഷൻ ലഭിച്ചിരുന്നു. പി കെ ശ്രീമതി എന്ന പേര് ഉപയോഗിച്ച് ടീച്ചർക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ശ്രീമതി ടീച്ചർ കരയുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും ഈ കാര്യത്തിൽ ടീച്ചർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തിൽ ടീച്ചർ നിയമനടപടി സ്വീകരിക്കണമെന്നും, ആവശ്യമായ തെളിവുകൾ ഹാജരാക്കാനും താൻ തയ്യാറാണെന്നും അജിത് കുമാർ അറിയിച്ചു.The post അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചു; സഹിക്കാവുന്നതിലും അപ്പുറം, നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പികെ ശ്രീമതി appeared first on Kairali News | Kairali News Live.