പാലായിൽ ഇന്ന് ക്ലൈമാക്സ്; ദിയാ ബിനു പുളിക്കണ്ടത്തിനെതിരെയുള്ള അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്ക്ക്

Wait 5 sec.

പാലാ നഗരസഭയിൽ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് രാവിലെ പതിനൊന്നിന് ചർച്ചയ്ക്കെടുക്കും. ചർച്ചയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് യുഡിഎഫ് അംഗങ്ങൾക്ക് അതാത് പാർട്ടി നേതൃത്വങ്ങൾ വിപ്പ് നൽകി. 26 അംഗ നഗരസഭയിൽ പന്ത്രണ്ട് പേരുള്ള എൽഡിഎഫ് പതിനാലു പേരുടെ പിന്തുണ ഉറപ്പാക്കിയാൽ അവിശ്വാസ പ്രമേയം പാസാകും.ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് കാണിച്ച് ആറ് കോൺഗ്രസ് കൗൺസിലർമാർ ഉൾപ്പെട്ട കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയതോടെയാണ് യുഡിഎഫ് ഭരണം പ്രതിസന്ധിയിലായത്. വിപ്പ് ലംഘിച്ചും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് നിലപാടിലാണ് കോൺഗ്രസ് കൗൺസിലർമാർ. ഭരണം നഷ്ടപ്പെടുത്തുന്ന പാലായിലെ കോൺഗ്രസുകാരുടെ നിലപാടിൽ യുഡിഎഫ് കക്ഷികളും കടുത്ത അതൃപ്തിയിലാണ്.ALSO READ: ‘മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവ്; അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും മരണമില്ല’; വിഎസിനെ അനുസ്മരിച്ച് പിണറായി വിജയൻഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലാ നഗരസഭയിൽ അധികാരം പിടിച്ചെടുത്തത്. എന്നാൽ, തുടക്കം മുതൽ തന്നെ മുന്നണിയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. വൈസ് ചെയർപേഴ്സൺ പദവി സംബന്ധിച്ച തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്.26 അംഗ കൗൺസിലിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത് (10 കേരള കോൺഗ്രസ് (എം), 2 സിപിഐഎം). യുഡിഎഫിന് 10 അംഗങ്ങളും സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. അവിശ്വാസപ്രമേയം പാസാകാൻ 14 പേരുടെ പിന്തുണയാണ് എൽഡിഎഫിന് വേണ്ടത്. ആറ് കോൺഗ്രസ് കൗൺസിലർമാർ നിലവിലെ ചെയർപേഴ്സണെതിരെ പ്രമേയം പാസാക്കി നേതൃത്വത്തിന് നൽകിയിരുന്നു. അഞ്ച് കോൺഗ്രസ് കൗൺസിലർമാരും, നിലവിലെ വൈസ് ചെയർപേഴ്സണായ വിമത അംഗം മായാ രാഹുലും ഉൾപ്പെടെ ആറുപേർ ഭരണസമിതിക്കെതിരായ നിലപാടിലാണ്. ഇവരിൽ രണ്ടുപേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് അവിശ്വാസം പാസാക്കാൻ സാധിക്കും.ചർച്ചയിൽ പങ്കെടുക്കണമെന്നും അവിശ്വാസത്തെ എതിർക്കണമെന്നും കാണിച്ച് യുഡിഎഫ് അംഗങ്ങൾക്ക് അതത് പാർട്ടി നേതൃത്വങ്ങൾ വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ വിപ്പ് ലംഘിച്ചുകൊണ്ടും അവിശ്വാസത്തെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് കൗൺസിലർമാരുടെ തീരുമാനം. വിപ്പ് ലംഘിച്ചാൽ ഇവർ അയോഗ്യരാകാൻ സാധ്യതയുണ്ടെങ്കിലും പാർട്ടി നേതൃത്വം അതിന് തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.വൈസ് ചെയർപേഴ്സൺ പദവി ബിനു പുളിക്കണ്ടത്തിന് നൽകണമെന്ന മുൻ ധാരണ കോൺഗ്രസ് അംഗങ്ങൾ അംഗീകരിക്കാത്തതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. കോൺഗ്രസ് കൗൺസിലർമാർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ ചർച്ചയുടെ ഫലം കേരള രാഷ്ട്രീയത്തിൽ തന്നെ ഉറ്റുനോക്കപ്പെടുന്ന ഒന്നാണ്.The post പാലായിൽ ഇന്ന് ക്ലൈമാക്സ്; ദിയാ ബിനു പുളിക്കണ്ടത്തിനെതിരെയുള്ള അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്ക്ക് appeared first on Kairali News | Kairali News Live.