കേരളം കണ്ട ബുദ്ധിജീവിയായ വിപ്ലവകാരിയാണ് വി എസ്: എം വി ​ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

ഇഎംഎസ്, കൃഷ്ണ പിള്ള എന്നീ നേതാക്കൾക്ക് ഒപ്പം ചേർത്ത് വയ്ക്കപ്പെടേണ്ട നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. പി കൃഷ്ണപിള്ള ഈ രാജ്യം കണ്ട ഏറ്റവും വലിയ ബുദ്ധിജീവിയായിരുന്നു. അതേ തലത്തിൽ ​കേരളം കണ്ട ബുദ്ധിജീവിയാണ് വി എസ് എന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും ജനങ്ങളുടെ ജീവിത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആളായി കേരളത്തിന്റെ പ്രിയപ്പെട്ട നേതാവായി വി എസ് മാറി. സ്വാതന്ത്ര്യ ദിനാചരണം കൽതുറുങ്കിൽ ആഘോഷിക്കേണ്ടി വന്ന നേതാവ് ആയിരുന്നു വി എസ്. വി എസ് ഇല്ലാത്ത ഒരു വർഷം പിന്നിട്ടിരിക്കുന്നു. കേരളം നേടിയ മൗലികമായ നേട്ടങ്ങളെ ഇല്ലാതാക്കുന്ന ശ്രമമാണ് ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വലിയ പോരാട്ടങ്ങൾ നടക്കും. പാർലമെൻ്റിലേക്ക് യുവജനത നടത്തിയ സമരം ചരിത്രത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റം തന്നെയാണ്.ALSO READ: ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ കേരളം ഒരിക്കലും മറക്കില്ല: വി എസിനെ അനുസ്മരിച്ച് കെ കെ ശൈലജബിജെപി സർക്കാരിനെ പോലെ യുഡിഎഫ് ഗവൺമെൻ്റ് മാറുന്നു. വി എസിൻ്റെ ഓർമ്മ പോരാടാൻ ഉള്ള ആർജവം ആണ്. കേന്ദ്ര കേരള ഗവണ്മെൻ്റിൻ്റെ തെറ്റായ നയങ്ങൾക്ക് എതിരെ പോരാടാൻ ഉള്ള ഊർജമായി വി എസിൻ്റെ ഓർമ്മകൾ മാറും എന്നും ആലപ്പുഴ വലിയചുടുകാട്ടിലെ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് പറഞ്ഞു.The post കേരളം കണ്ട ബുദ്ധിജീവിയായ വിപ്ലവകാരിയാണ് വി എസ്: എം വി ​ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.